കുട്ടമ്പുഴ: വനവാസികളെ വൈശാലിമേട്ടില്‍നിന്നും ഒഴിവാക്കിയത് വനപാലകന് കൊവിഡാണെന്ന് തെറ്റിധരിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഇവിടം സന്ദര്‍ശിച്ച ബിജെപി ജില്ല സെക്രട്ടറിയോടാണ് മൂപ്പന്‍ ഇത് വെളിപ്പെടുത്തിയത്. അറാക്കപ്പ് മേഖലയില്‍നിന്നും ജീവ രക്ഷാര്‍ത്ഥം അഭയം തേടി വൈശാലി മേട്ടിനരുകിലെത്തിയ വനവാസി സമൂഹത്തെ കാണാന്‍ ബിജെപി ജില്ല സെക്രട്ടറി ഇ.റ്റി. നടരാജന്‍ ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വനവാസികള്‍ ചതിയെകുറിച്ച് വെളിപ്പെടുത്തിയത്.
പതിനൊന്ന് കുടുംബങ്ങളില്‍നിന്നെത്തിയ നാല്‍പ്പത്തിയാറോളം പേരാണ് ഇവിടെ തങ്ങുന്നത്. വൈശാലി ഗുഹയ്ക്കരികില്‍ കുടില്‍ കെട്ടാന്‍ശ്രമിച്ച ഇവരെ ഫോറസ്റ്റ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡായിരുന്നതിനാല്‍ എല്ലാവരും ക്വാറന്റൈയിനില്‍ ഇരിക്കണമെന്ന് തെറ്റിധരിപ്പിച്ചാണ് വൈശാലി മേട്ടില്‍നിന്ന് ഇറക്കി കൊണ്ടു പോന്നതെന്ന് മൂപ്പന്‍ തങ്കപ്പന്‍ വെളിപ്പെടുത്തി. കൂടാതെ സ്ഥലം നല്‍കി വീട് നിമ്മിച്ച് നല്‍കാമെന്ന വാഗ്ദാനവും നല്‍കിയത്രേ. എന്നാല്‍ പൂട്ടിയിട്ട ഹോസ്റ്റലിന്റെ പടിക്കല്‍ അധികൃതര്‍ ഇറക്കി വിടു കയായിരുന്നെന്നും കാടിന്റെ മക്കള്‍ ഇ.ടി. നടരാജനോട് പറഞ്ഞു. അറാക്കപ്പില്‍ സര്‍ക്കാര്‍ സ്ഥലം നല്‍കിയെങ്കിലും അവിടെ താമസിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. പ്രകൃതി ക്ഷോഭംമൂലം മണ്ണിടി ച്ചില്‍ ഉണ്ടാകുന്നതും കാട്ടുമൃഗങ്ങളുടെ നിരന്തരശല്യം ഉണ്ടായിരുന്നതുമായ സ്ഥലമായിരുന്നു അതെന്നും അവര്‍ പരിതപിച്ചു.
വനംനിയമമനുസരിച്ച് വനവാസികള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ അനുയോജ്യമായ സ്ഥലം ക ണ്ടെത്തി, വീട് നിര്‍മ്മിച്ച് അവരെ പുനഃരധിവസിപ്പിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി വടാട്ടുപാറ മേഖല പ്രഡിഡന്റ് വിഷ്ണു തങ്കപ്പന്‍, വനവാസി കല്യാണ്‍ ആശ്രമം സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യന്‍, ഓമനക്കുട്ടന്‍, പൂര്‍ണ്ണ സമയപ്രവര്‍ത്തകന്‍ നിഷാന്ത് എന്നിവരുമൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: