ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് 28 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി. 15 മുതല്‍ 21 വരെയുള്ള പ്രതിവാര ടിപിആര്‍. നിരക്കിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടിപിആര്‍. നിരക്ക് കാവാലം പഞ്ചായത്തിലാണ്- 2.17 ശതമാനം. 20.10 ശതമാനമുള്ള മണ്ണഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടിപിആറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: