തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മന്ത്രി പിന്തുണ അറിയിച്ചു. വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി താന്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണെന്ന് വി മുരളീധരന് പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാനിറങ്ങിയ ശശീന്ദ്രന്റെ രാജി ഇന്നലെത്തന്നെ എഴുതിവാങ്ങുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുള്ള ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍’ പിണറായി വിജയന് കേരളത്തിന് ബോധ്യപ്പെടുത്തി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ മന്ത്രിസഭാംഗങ്ങളുടെ പേരു കൂടി ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പിനോട് മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശിക്കാവുന്നതാണെന്നും മുരളീധരന് പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എ.കെ. ശശീന്ദ്രനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു…വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി താന്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്….
സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാനിറങ്ങിയ ശശീന്ദ്രന്റെ രാജി ഇന്നലെത്തന്നെ എഴുതിവാങ്ങുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്…
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്…
‘സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുള്ള ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍’ പിണറായി വിജയന് കേരളത്തിന് ബോധ്യപ്പെടുത്തി.
ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ മന്ത്രിസഭാംഗങ്ങളുടെ പേരു കൂടി ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പിനോട് നിര്‍ദ്ദേശിക്കാവുന്നതാണ്…!
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ സിപിഎം നടത്തിയ ഗൃഹസന്ദര്‍ശനത്തിന്റെ ക്ലൈമാക്സ് എന്തായാലും ഗംഭീരമായി…!
‘ലിംഗനീതിയിലധിഷി്ഠിതമായ ലോകക്രമം നിര്‍മ്മിക്കാ’നുള്ള സിപിഎമ്മിന്റെ പരിശ്രമമാണ് നേതാക്കളുടെ ഒളിച്ചോട്ടം….
കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ മറ്റൊരു മുഖമാണ് കുണ്ടറയിലേത്…
കേസ് പോലീസ് അല്ല സിപിഎം കമ്മിഷന് പോലെ എന്‍സിപി കമ്മിഷന് അന്വേഷിച്ചാല്‍ മതിയെന്ന പി.സി ചാക്കോയുടെ കണ്ടെത്തലും ഗംഭീരം….
കത്വയിലും ഉന്നാവിലുമെല്ലാം മെഴുകുതിരി തെളിക്കാനിറങ്ങിയവര്, ഇവിടെ ഇര ബിജെപി പ്രവര്ത്തകയായതിനാലാവും പ്രതിക്കൊപ്പം നില്‍ക്കുന്നത്…
പെണ്‍കുട്ടിയ്ക്ക് നീതി കിട്ടും വരെ ഭാരതീയ ജനതാപാര്‍ട്ടി അവര്‍ക്കൊപ്പമുണ്ടാവും….
ആര്‍ജ്ജവത്തോടെ നീതിയ്ക്കായി പോരാടുന്ന അനിയത്തിക്ക് ധൈര്യം പകരാന്‍ ഞങ്ങളുണ്ടാവും….
കേരളത്തിലെ സഹോദരിമാരുടെയാകെ അന്തസ്സിന്റെ പ്രശ്നമാണ് എ.കെ ശശീന്ദ്രന്റെ രാജി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: