കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലീബാന് കാണിച്ച ക്രൂരത വെളിപ്പെടുത്തി അഫ്ഗാന് സൈനിക ഉദ്യോഗസ്ഥന്. ഡാനിഷിനെ വധിക്കുകയും ഇന്ത്യാക്കാരന് ആണെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹത്തെ വികലമാക്കുകയും ചെയ്തതായി ബിലാല്‍ അഹമ്മദ് വ്യക്തമാക്കി.
പലതവണ താലീബന്‍ വെടിയുതിര്‍ത്തു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി. പലതവണ തലയില്‍ക്കൂടി വാഹനം കയറ്റിയിറക്കി ഓടിച്ച് രസിച്ചതായും ബിലാല്‍ അഹമ്മദ് പറഞ്ഞു. എങ്ങനെയൊക്കെ വികലമാക്കാമോ അങ്ങനെയൊക്കെ മൃതദേഹത്തെ ആക്കിയെന്നും അഫ്ഗാന് കമാന്‍ഡര്‍ ഇന്ത്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ഡാനിഷിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് താലീബാന് ഇപ്പോഴും വാദിക്കുന്നത്. ഡാനിഷ് ശത്രുപക്ഷമായ അഫ്ഗാന് േസനയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്ത്തകന് ഒപ്പമുള്ള കാര്യം താങ്ങള് അറിഞ്ഞിട്ടില്ലെന്നും താലീബന്‍ വക്താവ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖി. ദിവസങ്ങളായി താലിബാനും അഫ്ഗാന് സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമായ സ്പിന്‍ ബോല്‍ദാക്ക് യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. പുലിറ്റ്സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദേഹം. മുംബൈ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: