കൊല്ലം: സമൂഹത്തില്‍ നേരായ ദിശയിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പന്തിയിലാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിട്ട. സെക്രട്ടറി ജനറല്‍ കെ.എസ്. മണി. ഇന്നലെ വൈകിട്ട് വെര്‍ച്വലായി സംഘടിപ്പിച്ച സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കൊവിഡ് കാലത്ത് സേവാഭാരതി കാഴ്ചവച്ചത്. സ്വന്തം ജീവന്‍പോലും നോക്കാതെ ആപത്കരമായ സാഹചര്യത്തില്‍ വളരെയധികം സമയം ചെലവിട്ട പ്രവര്‍ത്തകരാണ് സേവാഭാരതിക്ക് മുതല്‍ക്കൂട്ടെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. എന്‍.എന്‍. മുരളി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത പ്രൗഡപ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്, സംഭാഗ് കാര്യവാഹ് വി. മുരളീധരന്, റിട്ട. കേണല്‍ എസ്. ഡിന്നി, ഡോ.കെ. ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: