കൊല്ലം: ജനിച്ച നാടിന്റെ ആദര്‍ശത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച യുവത്വമാണ് ദുര്‍ഗാദാസിന്റെതെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാര്‍. ദുര്‍ഗാദാസ് സാംസ്‌കാരിക സമിതിയുടെ അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ കോവിലകത്ത് നിന്നും ജനങ്ങള്‍ക്കിടയിലെക്ക് ഇറങ്ങിയ ആകര്‍ഷണീയ വ്യക്തിത്വത്തിനുടമയായ സ്വയംസേവകന്‍ ആയിരുന്നു ദുര്‍ഗാദാസ്. സംഘാടന സാമര്‍ത്ഥ്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ നേതൃത്വത്തിലേക്കാണ് അദ്ദേഹം കുതിച്ചുയര്‍ന്നത്. അടിയന്തിരാവസ്ഥയ്‌ക്ക് എതിരെ നടത്തിയ പോരാട്ടം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വലിയ സ്വാധീനമുറപ്പിച്ചു. പ്രതികൂല സാഹചര്യത്തിലും പ്രസന്നത കൈമോശം വരാത്ത ആദര്‍ശ സമ്പന്നനായ ദുര്‍ഗാദാസിന്റെ വാക്കുകളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭയമായിരുന്നു.
അടിയന്തിരാവസ്ഥയ്‌ക്ക് എതിരെ പോരാടാതെ ഒറ്റുകാരായി മാറിയ സിപിഎമ്മുകാര്‍ തങ്ങളുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ച് പോകുന്നത് തടയാന്‍ കേരളമാകെ നടത്തിയത് വ്യാപകഅക്രമമാണ്. ഈ പരീക്ഷണ ഘട്ടത്തില്‍ ശക്തമായ പോരാട്ടമാണ് ദുര്‍ഗാദാസ് നടത്തിയത്. 1981ല്‍ കിളിമാനൂര്‍ താലൂക്ക് പ്രചാരകായാണ് ചുമതല ഏല്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ് അക്രമങ്ങളുടെ കേന്ദ്രമായ നിലമേല്‍ എന്‍എസ്എസ് കോളേജിലേക്ക് പ്രവര്‍ത്തനം തുടങ്ങി.
വിദ്യാര്‍ത്ഥിയുടെ അഡ്മിഷന് വേണ്ടി കോളേജില്‍ എത്തിയ ദുര്‍ഗാദാസിനെ നരമേധ സംസ്‌കാരത്തിന്റെ രൂപമായ സിപിഎമ്മുകാര്‍ പതിയിരുന്നു കുത്തി വീഴ്‌ത്തുകയായിരുന്നു. ക്രൂരതയുടെ കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെ മുന്നില്‍ ജീവന്‍ വെടിഞ്ഞ ദുര്‍ഗാദാസ് ഇന്നും സ്വയം സേവകര്‍ക്കിടയില്‍ ചൈതന്യം തുളുമ്പുന്ന ജ്വലിക്കുന്ന ഓര്‍മ്മയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: