കോട്ടയം: പീഡനപരാതി ഒതുക്കാന്‍ ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം. കോട്ടയം നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഗാന്ധിസ്ക്വയറില്‍ മന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി നന്ദന് നട്ടാശ്ശേരി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാം വൈക്കം, അരവിന്ദ് ശങ്കര്‍, രാജ്മോഹന്‍, യുവമോര്‍ച്ച കോട്ടയം മണ്ഡലം പ്രസിഡന്റ് വിനോദ് കാരാപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: