കോട്ടയം: മാടപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷനും വ്യാപാരസമുച്ചയവും കടലാസ്സില്‍ തുങ്ങുന്നു. തെങ്ങണാ ജംഗ്ഷനില്‍ വില്ലജ് ഓഫീസിന് എതിര്‍വശത്താണ് മിനി സിവില്‍ സ്റ്റേഷനും വ്യാപാരസമുച്ചയത്തിനുമായി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം വാങ്ങിയത്.
സ്വാകാര്യവ്യക്തിയില്‍ നിന്നും ഒരേക്കര്‍ എണ്‍പത് സെന്റ് സ്ഥലം ആണ് ഇതിനായി പഞ്ചായത്ത് വാങ്ങിയത്. പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ഇവിടേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
സ്ഥലം വാങ്ങുന്ന സമയത്ത് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് ആയിരുന്നു. പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്നു. ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍ ചെലവ് പ്രതീക്ഷി ക്കുന്നത്. ഇത് പഞ്ചായത്ത് ഓണ്‍ഫണ്ടില്‍ നിന്നും ബാക്കി വേള്‍ഡ് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനും ആയിരുന്നു തീരുമാനം. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നതല്ലാത്ത യാതൊരു നടപടികളും ഉണ്ടായില്ല.
ഇതിനോടകം ലക്ഷങ്ങള്‍ മുടക്കി പട്ടികജാതി വനിതാ ക്ഷേമ വകുപ്പിന് വേണ്ടി ഒരു മൂന്നുനില കെട്ടിടം പണിത് ഉദ്ഘാടനവും കഴിഞ്ഞു. ഈ കെട്ടിടം ഇപ്പോള്‍ കാടു കയറിയ നിലയിലാണ്. ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ചതുപ്പായ ബാക്കി സ്ഥലം കാടുകയറി മൂടിയ നിലയിലാണ്. ഇവിടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നു. നായകളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രവുമാണിവിടെ.
സ്വാകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് ആയതിനാല്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇവിടെ ബസ്ബേയും സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ വീതി കുറഞ്ഞ സ്ഥലത്തു ഒരു വെയ്റ്റിങ് ഷെഡ് മാത്രമാണ് ഉള്ളത്. ഇവിടെ പലപ്പോഴും അപകടവും നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ താഴ്ന്ന പ്രദേശം മണ്ണിട്ട് നികത്തി റോഡ് നിരപ്പില്‍ കൊണ്ടുവരണം. ഇതിനു മാത്രമായി വലിയ തുക ചെല വഴിക്കേണ്ടി വരും.
പന്ത്രണ്ട് വര്‍ഷം മുമ്പ് പൊന്നുംവില കൊടുത്തു വാങ്ങിയസ്ഥലം ഇപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കേസ് കൊടുത്തതായും അറിയുന്നു. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട സ്ഥലം ഉള്‍ക്കൊള്ളുന്ന വാര്‍ഡ് ബിജെപി രണ്ടു തവണ ആയി ജയിച്ചതുകൊണ്ട് ബോധപൂര്‍വ്വം എല്‍ഡിഎഫും യുഡിഎഫും ഒന്നും ചെയ്യാതിരിക്കുക യാണെന്ന് വാര്‍ഡ് അംഗം സന്ധ്യ എസ്. പിള്ള ആരോ പിച്ചു. പദ്ധതി നടപ്പായാല്‍ ബിജെപിക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്നു കരുതിയാണ് ഇവിടെ വികസനം നടപ്പിലാക്കാത്തതെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെയും, ജില്ലാപഞ്ചായത്തിന്റെ യും സഹകരണത്തോടെ വേണമെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
മാടപ്പള്ളി പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍ നഷ്ടപ്പെടുന്നത് മാറി മാറി വരുന്ന അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയു മാണെന്ന് ബിജെപി ജില്ലാ ട്രഷറര്‍ പി.ഡി. രവീന്ദ്രന് കുറ്റപ്പെടുത്തി. കാര്യമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കാത്ത പഞ്ചായത്ത് ആയി മാടപ്പള്ളി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: