ബീജിംഗ്: ചൈനയില്‍ അതിശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര് മരിക്കുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും, പുറത്തുവരുന്ന വിവരങ്ങളും സൂചിപ്പിക്കുന്നത്.
ഏകദേശം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും, വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.റെയില്‍വേ സ്റ്റേഷനുകളും പാര്‍പ്പിട സമുച്ചയങ്ങളുമെല്ലാം മുങ്ങിക്കിടക്കുകയാണ്.
ജനങ്ങള്‍ പലയിടത്തായി കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: