തൃപ്പുണിത്തുറ: അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവാങ്കുളം ശിവക്ഷേത്രത്തിലാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന്റെ പേരില്‍ വെട്ടിപ്പ് നടത്തിയത്. ഗണപതി ഹോമത്തിന് പണം നല്‍കിയ ഭക്തര്‍ക്ക് കൃത്യമായ രസീത് നല്‍കിയില്ല. 2019 സെപ്തംബറില്‍ തിരുവാങ്കുളം ശിവക്ഷേത്രത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിന്റെ പേരില്‍ സാവിത്രി സോപാനം എന്ന വ്യക്തിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് തിരുവാങ്കുളം ദേവസ്വം കമ്മീഷണര്‍ രഘുരാമന്‍ കൈപ്പറ്റി.
ദേവസ്വത്തിന് നടവരവ് രസീതില്‍ കാണിക്കേണ്ട തുക യാതൊരുവിധ രസീത് നല്‍കാതെ ദേവസ്വം കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പതിനായിരത്തിന് മുകളിലുള്ള വഴിപാടുകള്‍ക്ക് പാലിക്കേണ്ട യാതൊരുവിധ നടപടിയും ദേവസ്വത്തിന് ഭാഗത്തുനിന്ന് പാലിച്ചില്ല.
അന്നത്തെ തിരുവാങ്കുളം ദേവസ്വം ഓഫീസറും തൃപ്പൂണിത്തുറ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ എം.എന്‍. ജയറാം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വിവരാവകാശ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടിട്ടും തനിക്ക് ലഭിച്ചില്ലെന്ന് എം.എന്‍. ജയറാം പറഞ്ഞു. പിന്നീട് വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടതോടെയാണ് രേഖകള്‍ ലഭിച്ചത്. വിവരാവകാശ പ്രകാരം ലഭിച്ച കണക്കില്‍ പൂജക്കായി ആകെ ചെലവായിരിക്കുന്നത് ഒരുലക്ഷത്തില്‍ താഴെ മാത്രം.
ബാക്കി തുക കണക്കുകളില്‍ കാണിക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായാണ് ആക്ഷേപം. കൊച്ചിന്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍കും കൊച്ചിന്‍ ദേവസ്വം സെക്രട്ടറിക്കും പലവട്ടം പരാതി നല്‍കിയിട്ടും നടപടിയും ദേവസ്വത്തിന്റെ ഭാഗത്ത് എടുത്തില്ല. നീതി ലഭിച്ചില്ലെങ്കില്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കാന്‍ ആണ് വിവരാവകാശ പ്രവര്‍ത്തകനായ ജയറാമിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: