കളമശേരി: കൊല്ലം ജില്ല സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളി ലുലു മാളിന് സമീപമുള്ള പാം ഷെയ്ഡ് അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജോക്കിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിക്കാന്‍ നോമിനേഷന് നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച പറ്റിയതിനെ തുടര്‍ന്ന് താന്‍ മാനസിക ശാരീരിക ദുരിതമനുഭവിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി. മൃതദേഹം കളമശേരി ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: