ശ്രീനഗര്‍: ജമ്മു വ്യോമസേന കേന്ദ്രത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ മറ്റൊരു ഡ്രോണ്‍ കണ്ടെത്തി. ജൂണ്‍ 27ന് വ്യോമസേനകേന്ദ്രത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം തീവ്രവാദികള്‍ വീണ്ടും വ്യോമസേനാകേന്ദ്രത്തെ ലക്ഷ്യംവെയ്‌ക്കുന്നതായി സംശയിക്കുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 4.05നാണ് ജമ്മു എയര്‍ബേസായ സത്‌വാരിയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. വ്യോമസേന കേന്ദ്രത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെയാണ് വ്യോമസേനാകേന്ദ്രം.
ജൂണ്‍ 27ന് വ്യോമസേനാകേന്ദ്രത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രോണാക്രമണം വഴി തീവ്രവാദഗ്രൂപ്പുകള്‍ സുരക്ഷാസേനയ്‌ക്ക് പുതിയൊരു തലവേദന സൃഷ്ടിക്കുകയാണെന്നും ഡിജിപി ദില്‍ബാഗ് സിംഗ് അന്ന് പ്രസ്താവിച്ചിരുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനില്‍ നിന്നും ഡ്രോണുകള്‍ വഴി പണവും ആയുധങ്ങളും ഇന്ത്യന്‍ മേഖലയിലേക്ക് തീവ്രവാദികള്‍ എത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: