തിരുവനന്തപുരം: ജൂലൈ 25 ന് ബാലഗോകുലം സംസ്ഥാന വ്യാപകമായി ഗുരുപൂജ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ വീട്ടിലെത്തി ഗൂരുക്കന്മമാരെ ആദരിക്കുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ അറിയിച്ചു.
ഒന്നോരണ്ടോ കുട്ടികളും ചുരുങ്ങിയ പ്രവര്‍ത്തകരുമായി നിശ്ചയിച്ചിട്ടുള്ള ഗുരുവിന്റെ വീട്ടിലെത്തി ആദരിക്കുകയും ഗോകുലാംഗങ്ങളും മറ്റ് പ്രവര്‍ത്തകരും ഗോകുല ബന്ധുക്കളും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും
ജൂലൈ 25 ന് അമ്യത ഭാരതി സമ്പര്‍ക്ക ദിനമായും ആചരിക്കുമെന്നും സജികുമാര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: