എം.രാധാകൃഷ്ണന്
(ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സഹകാര്യവാഹ് )
ലോകം മുഴുവന്‍ ദുരിതം വിതച്ച ഒരു മഹാമാരിയുടെ കെട്ട കാലത്താണ് നാം ഈ സംസ്ഥാന സമ്മേളനം ചേരുന്നത്. സ്വാഭാവികമായും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങള്‍ ആയിട്ടായിരുന്നു സംസ്ഥാന സമ്മേളനം നടന്നു വന്നിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ മുഖേനയാണ് സമ്മേളനം നടക്കുന്നത്.
കൊവിഡ് മഹാമാരിയെ നേരിടാനുള്ള പരിശ്രമം ലോകജനത മുഴുവന്‍ ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഹിന്ദുഐക്യവേദിയും ആ പരിശ്രമത്തില്‍ വിട്ടുവീഴ്ചയില്ലാതെ അണിചേരുകയാണ്. ഈ ദുരിതകാലത്ത് പാലിക്കേണ്ട നിബന്ധനകള്‍ കര്‍ക്കശമായി പാലിക്കുകയും സമൂഹത്തില്‍ അതിനുവേണ്ടി ബോധവല്‍ക്കരണം നടത്തുകയും വേണം. നമ്മുടെ അശ്രദ്ധകൊണ്ട് , നമ്മള് കാരണം രോഗം പകര്‍ന്നുവെന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം. അതീവ ജാഗ്രതയാണ് ഇന്നത്തെ അടിയന്തര കര്‍ത്തവ്യം. കൊവിഡ് കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ കഴിയണം. രോഗം ബാധിച്ചവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, തുടങ്ങിയ വലിയൊരു വിഭാഗം ജനത ആശങ്കയിലാണ്. അവരനുഭവിക്കുന്ന ദുഖത്തില്‍ നിന്ന് അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയണം. ഹിന്ദുഐക്യവേദിയുടെ യൂണിറ്റുകള്‍ ഇതിനായി സജീവമായി കര്‍മ്മരംഗത്ത് ഉണ്ടാകണം. പലരും ആത്മഹത്യ ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാന്‍ കഴിയണം സേവാഭാരതി പോലുള്ള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. ഈ കാലഘട്ടത്തിലെ അനിവാര്യമായ പ്രവര്‍ത്തനമാണ് ഇതെന്ന് ആമുഖമായി ഓര്‍മ്മിപ്പിക്കുകയാണ്.
ഹിന്ദുഐക്യവേദി സമരാത്മക സംഘടനയല്ല; സര്‍ഗാത്മക സംഘടനയാണ്. എന്നാല്‍ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ സമരം ചെയ്യേണ്ടി വരുന്നു. ഹിന്ദുസമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ഗ്ഗാത്മക സംഘടനയാണ് ഐക്യവേദി. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ ഹിന്ദുസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍, അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍. ഹിന്ദുസമൂഹത്തിന്റെ മാനബിന്ദുക്കളായ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍,ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ഇങ്ങനെ ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങളാണ് നാട് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള തുടര്‍ച്ചയായ സമരത്തിലായതിനാല്‍ സമരാത്മക സ്വഭാവം നമ്മളെ സഹജസ്വഭാവമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍ അടിസ്ഥാനപരമായി നാം സര്‍ഗാത്മക സംഘടനയാണ്. പല കാര്യങ്ങളിലും തീവ്രമായ സമരത്തില്‍ ഏര്പ്പെടേണ്ടിവരുമ്പോഴും അടിസ്ഥാനപരമായി ഈ കാര്യം പരിഗണിക്കേണ്ടതുണ്ട്.
ഹിന്ദുഐക്യവേദിയിലൂടെ രണ്ടു ലക്ഷ്യങ്ങള്‍ നേടാനുണ്ട്. ഒന്നു സംഘടനയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഹൈന്ദവഏകീകരണം എന്നുള്ളതാണത്. രണ്ടാമത്തെ കാര്യം ഹൈന്ദവശാക്തീകരണമാണ്. ഹൈന്ദവഏകീകരണം എന്ന വിഷയത്തെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ ഒറ്റക്കെട്ടാവുക, ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കുക എന്നതിന് ഒരുപാട് വെല്ലുവിളികള്‍ നമ്മുടെ മുന്നിലുണ്ട്.
നമ്മുടെ ഹിന്ദുസമൂഹത്തെ തന്നെ ഛിന്നഭിന്നമായി നിര്‍ത്തിയ ജാതീയത, ഉച്ചനീചത്വങ്ങള്‍, അനാചാരങ്ങള്‍ അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നമ്മുടെ മുന്നിലുണ്ട്. ആധ്യാത്മിക- ധാര്‍മ്മിക ആചാര്യന്മാരുടെ നിരന്തരമായ പരിശ്രമംകൊണ്ട് ഈ സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടായി. എന്നാല്‍ വര്‍ത്തമാന കാല രാഷ്ട്രീയം മറ്റൊരു വെല്ലുവിളി ഉയര്‍ത്തുന്നു. നവോത്ഥാനത്തില്‍ പങ്കുവഹിച്ചിരുന്ന വിവിധ പ്രസ്ഥാനങ്ങള്‍, സാമുദായിക സംഘടനകള്‍ എന്നിവ വ്യത്യസ്ത രാഷ്ട്രീയ ചേരികളിലാവുകയും അവയില്‍ പരസ്പര ഐക്യം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ വിവിധ രാഷ്ട്രീയസംഘടനകളുടെ ഭാഗമായി മാറുമ്പോള്‍ പരസ്പരം കലഹിക്കുന്ന സാഹചര്യം സംജാതമാകുന്നു. ഇന്ന് രാഷ്ട്രീയം എല്ലാ രംഗങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മത ന്യൂനപക്ഷ സമുദായങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സംഘടിതമായി വിലപേശുന്നു. ഇതുമായി തുലനം ചെയ്താല്‍ ഹിന്ദു സമുദായസംഘടനകളുടെ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന പോലും ലഭിക്കുന്നില്ല. മത്സരാധിഷ്ഠിതമായ സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദുസമൂഹം ഒട്ടാകെ നോക്കിയാലും ഇതേ അവസ്ഥ തന്നെയാണ്. മത്സരമല്ല മറിച്ച് സമന്വയമാണ് നമ്മുടെ പ്രവര്‍ത്തന രീതി. ഹിന്ദുസമൂഹത്തിന്റെ പരമ്പരാഗതമായ സവിശേഷതയും സമന്വയത്തിന്റെ മാര്‍ഗ്ഗമാണ്. പരസ്പരസഹവര്‍ത്തിത്വത്തിലൂടെ രാഷ്ട്രപുരോഗതിക്കുവേണ്ടി പ്രവൃത്തിക്കുക എന്നതാണ് നമുക്ക് പരിചയം.
ഹിന്ദുസമാജത്തിന് സമകാലിക സാഹചര്യത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ഐക്യവേദിയുടെ അജണ്ടയില്‍ ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയ സാഹചര്യത്തെ ഗുണകരമായ തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി പ്രവൃത്തിക്കുകയല്ല മറിച്ച് ഹിന്ദുസമൂഹത്തില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. സമാജതാല്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയത്തെ വിലയിരുത്താനും തീരുമാനം എടുക്കാനുമുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ചിട്ടയോട് കൂടി നമുക്ക് നടത്താന്‍ കഴിയണം. രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസമൂഹത്തിന്റെ പൊതു താല്പര്യത്തെ മുന്‍നിര്‍ത്തി ആദ്ധ്യാത്മിക ആചാര്യന്മാര്, സാമൂദായിക സംഘടനാ നേതാക്കള്‍, വിദ്യാസമ്പന്നരായ ആളുകള്‍ തുടങ്ങി എല്ലാ മേഖലകളിലേയും പ്രമുഖരുടെ ഇടയില്‍ ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഉണ്ടാകണം. അതിന് വ്യാപകമായ സമ്പര്‍ക്കവും ബോധവല്‍ക്കരണവും ഉണ്ടാകണം. കൃത്യമായ ധാരണയോടു കൂടിയായിരിക്കണം ഈ പ്രവര്‍ത്തനം. സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഘടകമായി മാറ്റാന്‍ കഴിയണം. രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കുന്ന സാഹചര്യത്തെ മറികടക്കണം.
സംഘടിതമായ വിലപേശലിലൂടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് സച്ചാര്‍ കമ്മിറ്റി രൂപീകരിക്കാന്‍ സമ്മര്‍ദ്ദത്തിലൂടെ കഴിഞ്ഞു. ദാരിദ്ര്യത്തിന് മതമില്ലെങ്കിലും മതം തിരിച്ച് ആനുകൂല്യങ്ങള്‍ നല്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് മതേതരത്തിന്റെ പേരിലാണ്. ദാരിദ്ര്യത്തിന് മതമില്ലെന്ന് ഹിന്ദുഐക്യവേദി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.
സമൂഹത്തെ ഭിന്നിപ്പിക്കുക മാത്രമല്ല രാഷ്ട്രത്തെ വീണ്ടും വിഭജിക്കുന്ന വിഷവിത്തുകള്‍ പാകുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ബിട്ടീഷു കാലത്തുണ്ടായിരുന്ന ഭിന്നിപ്പിച്ച് ഭരിക്കലിന്റെയും വേറിടല്‍ മനോഭാവത്തിന്റെയും മറ്റൊരു ആവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഗാഖാന്റെ നേതൃത്വത്തില്‍ ഒരു നിവേദകസംഘം ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചതിലൂടെയാണ് പ്രത്യേക അവകാശങ്ങളുടെയും പ്രത്യേക രാഷ്ട്രത്തിന്റെയും പിറവി ഉണ്ടാകുന്നത്. സ്വതന്ത്ര ഭാരതത്തില്‍ വിഭജനത്തിലൂടെ മുസ്ലീം സമൂഹം ഒരു സ്വതന്ത്ര രാജ്യം രൂപീകരിച്ചിട്ടും പതിറ്റാണ്ടുകള്‍ക്ക് ശേഷവും മുസ്ലിംസമൂഹം ‘പിന്നാക്കാവസ്ഥ’ യിലാണെന്ന് കമ്മറ്റികള്‍ കണ്ടെത്തുന്നു. സോണിയാഗന്ധിയുടെയും മന്മോഹന് സിംഗിന്റെയും കാലത്താണ് സച്ചാര്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിന്റെ വിഭജന രാഷ്ട്രീയമായിരുന്നു ഇതിന്റെ പിന്നില്‍. രാജ്യത്തിന്റെ വികസന വിഭവത്തിന്റെ ആദ്യ പതിനഞ്ച് ശതമാനം മുസ്ലിം ന്യൂനപക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് അന്നത്തെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. മതവിഭാഗത്തിന് വേണ്ടി മാത്രം വികസനം വിഭജിച്ചു നല്‍കുന്നവരാണ് മതേതരക്കാരായി അവകാശപ്പെടുന്നത്. പൗരസമൂഹത്തെ ഒന്നായി കണ്ട് വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്. ആരെങ്കിലും ഇന്ന് രാജ്യത്തെ അവശത അനുഭവിക്കുന്നുണ്ടെങ്കില്‍ പട്ടികജാതിവര്‍ഗ്ഗ സമൂഹങ്ങള്‍ മാത്രമാണ്. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ദുര്‍ബല സമൂഹമാണത്. ഒറ്റനോട്ടത്തില്‍ ഏറെ വികസിച്ചുവെന്ന് കണ്ടെത്താവുന്ന സമുദായങ്ങള്‍ക്ക് വേണ്ടി കമ്മീഷനും ആനുകൂല്യങ്ങളും നല്കുന്നു. രാഷ്ട്രീയമായി വിലപേശാനുള്ള അവരുടെ കഴിവിന്റെ ഫലമാണിത്. സമുദായങ്ങളെ ഭിന്നിപ്പിക്കുക മാത്രമല്ല രാഷ്ട്രത്തെ വിഭജിക്കാന്‍ കൂടിയുള്ള സാഹചര്യമാണ് ഇത് ഒരുക്കുക. ഈ സാഹചര്യത്തെ കൂടി പരിഗണിച്ച് ഹിന്ദുസമൂഹത്തെ ജാഗരൂകരാക്കാന്‍ ഹിന്ദുഐക്യവേദിക്ക് ഉത്തരവാദിത്വമുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുക എന്നതല്ല ശരിയായ ഈ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഉദ്ദേശിച്ചത്. ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന അപകടസാഹചര്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കണം. കൂടാതെ ഹൈന്ദവ ഏകീകരണത്തിലൂടെ കേരളത്തിലെ ചെറുതും വലുതുമായ സംഘടനകളെയും ആത്മീയ ആചാര്യന്മാരെയും ആശ്രമങ്ങളെയും സംയോജിപ്പിക്കേണ്ടതുണ്ട്. പ്രാദേശിക തലത്തിലെ ഹിന്ദുനേതൃനിര ഉയര്‍ന്നുവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആത്മീയകാര്യങ്ങള്‍ മാത്രമല്ല സമൂഹത്തിന് മുന്നോട്ട് പോകാനുള്ള വിദ്യാഭ്യാസം, തൊഴില്‍, കൃഷി എന്നീ കാര്യങ്ങളില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഹിന്ദുസമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവും വ്യാവസായികപരവുമായ അവസ്ഥയെ ഗുണകരമായി പരിവര്‍ത്തിപ്പിക്കാനുള്ള നേതൃത്വം ഹിന്ദുഐക്യവേദിക്ക് നല്കാന് കഴിയണം. അതിന് അനുയോജ്യരായ പ്രതിഭകളെ കണ്ടെത്തി ഇതിന് ഉപയോഗിക്കുക #ൈംംംംം#ൈംൃംലഎന്നുള്ള നേതൃപരമായ കര്‍തവ്യമാണ് ഹിന്ദുഐക്യവേദിക്കുള്ളത്. ഹിന്ദുസമൂഹത്തിന്റെ ഐക്യമാണ് ഇതിന് അടിസ്ഥാനപരമായി ഉണ്ടാവേണ്ടത്.
സാമുദായിക നേതാക്കള്‍ അവരുടെ സംഘടനാ പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഹൈന്ദവ ഏകീകരണത്തിന് ഒരുമിച്ച് ചേരുന്ന സാഹചര്യമുണ്ടാകണം. ഹിന്ദുതാല്‍പര്യത്തെ അവഗണിച്ചിരുന്ന കാലഘട്ടമല്ല പരിഗണിക്കുന്ന കാലം സംജാതമായിരിക്കുന്നു. ഹിന്ദുസമൂഹത്തിന്റെ രാഷ്ട്രീയ ശക്തികൂടി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആദ്ധ്യാത്മിക ആചാര്യന്മാരുടെയും സാമുദായിക നേതാക്കളുടെയും പ്രതീക്ഷയ്ക്കൊത്ത് ഹിന്ദുസമൂഹത്തെ മാറ്റിയെടുക്കാന്‍ ഹിന്ദുഐക്യവേദിക്ക് കഴിയണം. അനുകൂലമായ സാമൂഹ്യ സാഹചര്യത്തെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത്. കേരളത്തിലെ ഹിന്ദുസമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്കാവുന്ന മുന്നേറ്റമുണ്ടാക്കാന്‍ ഹിന്ദുഐക്യവേദി നേതൃത്വത്തിന് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: