ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ് 2004-ല്‍ എന്‍ഡിഎ ചെയര്‍പേഴ്സണ്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മുറി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ലഭിച്ചേക്കും. പാര്‍ലമെന്റ് മന്ദിരത്തിലെ താഴത്തെ നിലയിലെ നാലാം നമ്പര്‍ മുറിയാണിത്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വാജ്പെയ് പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് ഈ മുറി അനുവദിച്ചത്. ഘടകകക്ഷിയായ എന്‍ഡിഎ ഈ മുറി വിട്ടുനല്‍കുകയായിരുന്നു.
പിന്നീട് എല്‍ കെ അദ്വാനി എന്‍ഡിഎയുടെ ചെയര്‍മാനായപ്പോഴും ഈ മുറിതന്നെ ലഭിച്ചു. ചൊവ്വാഴ്ച ഇരുവരുടെ പേരുകള്‍ എഴുതിയിരുന്ന ഫലകങ്ങള്‍ മുറിക്കു പുറത്തുനിന്ന് നീക്കി. ഉടന്‍തന്നെ ഈ മുറി ജെ പി നദ്ദയ്ക്ക് അനുവദിക്കുമെന്ന് ഇതു സംബന്ധിച്ച് അറിവുള്ളവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: