ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ഡിജിറ്റൈസേഷന് ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ ഇ-ഓഫീസ് തുറന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡിജിറ്റല്‍ ഇന്ത്യ മിഷന് പ്രധാനമന്ത്രിയുടെഒരു അഭിലാഷമാണ്. സുതാര്യതയും സദ്ഭരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പദ്ധതിയാണിത്. കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടങ്ങളില്‍ രാജ്യം ഡിജിറ്റൈസേഷന്റെ ഫലങ്ങള്‍ ആസ്വദിച്ചു. ജോലി ചെയ്യുന്നതില്‍ വേഗത ഉണ്ടാകുക, സുതാര്യത പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്തം കൊണ്ടുവരിക,പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങി നിരവധി ഗുണഫലങ്ങളാണ് ഡിജിറ്റൈസേഷന് മുലം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു. കാമ്പസ് പച്ചയായി നിലനിര്‍ത്താനുള്ള കമ്പനിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ സൂക്ഷ്മതലത്തില്‍ പരിപാലിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.
പരിസ്ഥിതിയെയും ചുറ്റുപാടുകളെയും പരിപാലിക്കേണ്ടതത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടിയാണ്. ഡോ. ജിതേന്ദ്ര സിംഗ പറഞ്ഞു. കമ്പനിയുടെ സോളാര്‍ പാര്‍ക്കും മന്ത്രി സന്ദര്‍ശിച്ചു.
സിഎംഡി പ്രകാശ് ജയിന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: