രണ്ട് ദിവസത്തിനിടെ നാല് ദേശീയ റെക്കോഡുകള്‍. കായിക മേഖലയില്‍ അത്ഭുതമായിരുന്നു സിഖുകാരനായ ജി.എസ്. രണ്‍ന്ധാവ. ഹൈജമ്പ്, ജാവലിന്‍ ത്രോ, 110 മീ ഹര്‍ഡില്‍സ്, ഡെക്കാതെലോണ് ഇനങ്ങളില്‍ ദേശീയ റെക്കോഡുമായി കുതിച്ച താരം, 1964 ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ വിസ്മയമായിരുന്നു. 110 മീ. ഹര്‍ഡില്‍സില്‍ ഫൈനല്‍ റൗണ്ട് വരെ കുതിച്ച ഇന്ത്യന്‍ പ്രതീക്ഷ.
ടോക്കിയോയില്‍ മറ്റൊരു ഒളിമ്പിക്സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, രണ്‍ന്ധാവ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശ്രമത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് 1964ല്‍ നിന്ന് 2021ലേക്ക് കടക്കുമ്പോള്‍ മാറ്റങ്ങള്‍ പലത് വന്നു. മത്സരയിനങ്ങളും ട്രാക്കും പലവിധ വത്യാസങ്ങളോടെ മാറി. എങ്കിലും ആദ്യ ടോക്കിയോ ഒളിമ്പിക്സിന്റെ പരിചയം ഇന്നും താരങ്ങള്‍ക്ക് പകര്‍ന്ന് നല്കി ദല്‍ഹിയില്‍ സജീവമാണ് രണ്‍ന്ധാവ. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം രണ്‍ന്ധാവയുടെ മനസും ഒളിമ്പിക് ട്രാക്കില്‍ ഓടുന്നുണ്ടാവും.
ടോക്കിയോയില്‍ രണ്‍ന്ധാവയുടെ ഇനം 110 മീ. ഹര്‍ഡില്‍സ് മാത്രമായിരുന്നു. തോളിനേറ്റ പരിക്ക് മൂലം ജാവലിനും മറ്റ് ഇനങ്ങളും ഉപേക്ഷിച്ചു. ടോക്കിയോയില്‍ അത്ഭുതകരമായ മുന്നേറ്റമാണ് രണ്‍ന്ധാവ നടത്തിയത്. ഹീറ്റ്സില്‍ 14.3 സെക്കന്‍ഡിന്റെ ബലം. കണക്കെടുത്താല്‍ ആദ്യ പത്ത് സ്ഥാനക്കാരിലൊരാള്. അതിലും മികച്ചതാണ് സെമിയില്‍ കാത്തുവച്ചത്. 14.00 സെക്കന്‍ഡില്‍ രണ്‍ന്ധാവ കുതിച്ചു. ഒടുവില്‍ ഫൈനലില്‍. ഇന്ത്യന്‍ മെഡല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഫൈനലിന് തൊട്ട് മുമ്പ് ടോക്കിയോയില്‍ കനത്ത മഴ പെയ്തത് വിനയായി. കാലവസ്ഥ മാറി തണുപ്പായി. മഴ പെയ്ത് ട്രാക്കുകള്‍ ഏറ്റവും മോശപ്പെട്ട സ്ഥിതിയില്‍. എങ്കിലും മത്സരം മുന്നോട്ട് പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ വെല്ലുവിളിയില്ലാതെ ഓടിക്കയറിയെങ്കിലും കടുത്ത മത്സരമാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുണ്ടായത്. ഫോട്ടോ ഫിനീഷിലൂടെയായിരുന്നു വിജയിയെ കണ്ടെത്തിയത്. രണ്‍ന്ധാവ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മില്‍ഖ സിങ്ങിന്റെ വിധി രണ്ന്ധാവയിലൂടെ ആവര്‍ത്തിച്ചു.
പിന്നീട് പരിശീലകന്റെ കുപ്പായം അണിഞ്ഞ രണ്‍ന്ധാവ സിആര്‍പിഎഫിലും ചേര്‍ന്നിരുന്നു. 1961ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും 2005ല്‍ പദ്മശ്രീ നല്‍കിയും ആദരിച്ചു. നിലവില്‍ ന്യൂദല്‍ഹിയില്‍ വിശ്രമ ജീവിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: