ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തൽ വിവാദം വിദേശികളായ വിനാശകാരികള്‍ ഇന്ത്യയിലെ തടസ്സാവാദികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇന്ത്യ വികസിക്കരുതെന്ന് ആഗ്രഹിക്കുന്ന വിദേശശ സ്ഥാപനങ്ങളാണ് വിനാശകാരികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യ പുരോഗമിക്കരുതെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളാണ് തടസ്സവാദികള്‍. – അദ്ദേഹം പറഞ്ഞു.
പെഗാസസ് റിപ്പോര്‍ട്ട് പുറത്ത് വന്ന സമയം പ്രത്യേകം തിരഞ്ഞെടുത്തതാണ്. പാര്‍ലമെന്‍റ് സമ്മേളനം തകര്‍ക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ അവര്‍ക്കുള്ളൂ. ഈ റിപ്പോര്‍ട്ടിന് പിന്നിലെ സംഖ്യാശാസ്ത്രവും ബന്ധങ്ങളും ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം.ദേശീയ പുരോഗതിയെ വഴിതെറ്റിക്കാനും അവർ ആഗ്രഹിക്കുന്നു. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതുകൊണ്ട് ഇക്കൂട്ടർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
ഇന്ത്യയുടെ വികസന പദ്ധതികളുടെ പാളം തെറ്റിക്കാൻ വിഘടനവാദികൾക്ക് സാധിക്കില്ല. വർഷകാല സമ്മേളനം പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുമെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. നിലവിലെ മൺസൂൺ സെഷനിൽ നിന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. കൃഷിക്കാർ, ചെറുപ്പക്കാർ, സ്ത്രീകൾ, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകളുടെ അവതരണത്തിനും ചർച്ചയ്‌ക്കും വേണ്ടി തയ്യാറെടുക്കുകയാണ്.
2017ലും 2019ലും അമിത് ഷായ്‌ക്കെതിരെ ഇത്തരം ഫോണ്‍ ചോര്‍ത്തല്‍ വിവാദം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പിന്നീട് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: