ന്യൂദല്‍ഹി: ഫ്രാന്‍സിലെ ബ്രസ്റ്റ് തുറമുഖ സന്ദര്‍ശനത്തിന്റെ ഭാഗമായി ഐഎന്‍എസ് തബാര്‍, ഫ്രഞ്ച് നാവികസേനാ യുദ്ധകപ്പല്‍ ആയ എഫ്എസ്എസ് അക്വിറ്റൈനുമായി ചേര്‍ന്ന് ബിസ്ക്കെ ഉള്‍ക്കടലില്‍ ജൂലൈ 15,16 തീയതികളില്‍ സമുദ്ര പങ്കാളിത്ത അഭ്യാസത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് നാവികസേനയുടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍, എഫ്എസ്എസ് അക്വിറ്റൈനില് നിന്നുള്ള ഇരട്ട എന്ജിന് ഹെലികോപ്റ്റര്‍ (എന്‍എച്ച് 90) എന്നിവയും അഭ്യാസത്തില്‍ പങ്കെടുത്തു.
അന്തര്‍വാഹിനികളെ നേരിടല്‍, സമുദ്ര ഉപരിതല അഭ്യാസങ്ങള്‍, വ്യോമ ആക്രമണ പ്രതിരോധം, കടലില്‍ വെച്ച് തന്നെ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകള്‍, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യല്‍, ലക്ഷ്യം ഭേദിക്കല്‍, വിസിറ്റ് ബോര്‍ഡ് സെര്‍ച്ച് ആന്‍ഡ് സെയ്ഷര്‍ (വിബിഎസ്എസ്), സ്റ്റീം പാസ്ററ്, എയര്‍ പിക്ചര്‍ കംപൈലേഷന്, ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിന് ആവശ്യമായ സാധനങ്ങള്‍ ചരക്കുകള്‍ എന്നിവ കൈമാറ്റം ചെയ്യല്‍, ക്രോസ്ഡെക്ക് ഓപ്പറേഷനുകള്‍ തുടങ്ങിയ വൈവിധ്യമേറിയ അഭ്യാസങ്ങളില്‍ ഇരു കപ്പലുകളും പങ്കെടുത്തു
ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സേനകളെയും സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്ക് എതിരെ സംയുക്ത നടപടികള്‍ക്ക് രൂപം നല്‍കുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും ഗുണം ചെയ്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: