ഇരിട്ടി: കേരളാ- കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരത്തില്‍ കര്‍ണാടക ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് അപകടം. ബംഗളുരു-തലശേരി ബസാണ് അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞ് ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.ബസിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയര്‍ ഫോഴ്സ് പുറത്തെടുത്തത്. ഇയാളുടെ നിലഗുരുതരമാണ്.
ഡ്രൈവറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. തലശേരിയില്‍ നിന്നും ബംഗളൂരുവിലേക്ക് യാത്രക്കാരുമായി ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ബംഗളൂരിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഇരിട്ടി പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.കണ്ണൂരില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഡിഫന്‍സ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: