തിരുവനന്തപുരം: ശാരദാ കൊലക്കേസ് പ്രതി മണികണ്ഠന് (35) ന് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും 447 ഐപിസി പ്രകാരം 3 മാസം തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 5 ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ 3 മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് . അജിത്ത് കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
2016 ഡിസംബര്‍ 9നാണ് സംഭവം. കൊല്ലപ്പെട്ട ശാരദ, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്കു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത ശാരദ നിലവിളിക്കുകയും ബഹളംവയ്ക്കുകയും ചെയ്തപ്പോള്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് കോടതയില്‍ ഹാജരാക്കിയത്. 32 സാക്ഷികള്‍, 49 രേഖകള്‍, 21 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: