കൊച്ചി: കിറ്റെക്സിലെ ജീവനക്കാരിയുടേതായുള്ള വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ചാണ് എംഎല്‍എ പരാതികള്‍ സൃഷ്ടിച്ചതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്.
ഉദ്യോഗസ്ഥരെ പല വട്ടം ഫോണില്‍ വിളിച്ച് കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് എംഎല്‍എ സമ്മര്‍ദ്ദം ചെലുത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നതായി സാബു എം ജേക്കബ്ബ് പറഞ്ഞു.
മലയിടംതുരുത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മെയ് 10ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പി.വി. ശ്രീനിജന് എംഎല്‍എ അയച്ചു തന്ന വോയ്സ് ക്ലിപ്പ് പ്രകാരമാണ് കിറ്റെക്സില്‍ പരിശോധന നടത്തിയതെന്ന് പറയുന്നുണ്ട്. തൊഴില്‍ വകുപ്പ് കിറ്റെക്സില്‍ ആദ്യമായി പരിശോധന നടത്തിയത് പി.വി. ശ്രീനിജന് എംഎല്‍എയുടെ നിര്‍ദേശാനുസരണമാണെന്നു ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജര്‍മാരുടെ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു. – സാബു എം. ജേക്കബ്ബ് പറഞ്ഞു.
11 തവണയാണ് വിവിധ ആരോപണങ്ങളുടെ പേരില്‍ കിറ്റെക്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: