കോട്ടയം: രണ്ട് പേര് തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന്യം നിശ്ചയിക്കപ്പെടുന്നത് കണ്ടുമുട്ടുന്നവര്‍ ആരെന്നതിനെ അടിസ്ഥാനമാക്കിയാകും. അവിചാരിതമായുള്ള കണ്ടുമുട്ടലുകള്‍ ചില സിനിമാകഥകള്‍ പോലെ വഴിമാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച, ഒരേ നാട്ടുകാരായ രണ്ടു പേര് തമ്മില്‍. എന്നും പോകുന്ന വഴിയില്‍ വെച്ച്. അപ്രതീക്ഷി തമായിരുന്നു അത്. കാലത്തിന്റെ കണക്കു പുസ്തകത്തില്‍ അവര്‍ തമ്മില്‍ കാണേണ്ടത് ആ ദിവസം തന്നെയായിരുന്നു, അതിന് മുന്‍പോ, ശേഷമോ ആയിരുന്നില്ല…. പറഞ്ഞുവരുന്നത് ആ രണ്ടു പേരെ കുറിച്ച് തന്നെ, ഒരാളെക്കുറിച്ച് പറയുമ്പോള്‍ അടുത്തയാളെ മാറ്റി നിര്‍ത്താനാവില്ല. നമുക്കിവരെ രാജപ്പന് ചേട്ടനെന്നും നന്ദുവെന്നും വിളിക്കാം. ഇവരെ രണ്ടു പേരെയും അറിയാത്ത മലയാളികളുണ്ടാവാന്‍ സാദ്ധ്യതയില്ല. 2020 ജൂലൈ ഏഴിനായിരുന്നു ആ കൂടികാഴ്ച.
ഫോട്ടോഗ്രാഫറാകാന്‍ ആഗ്രഹിച്ച് നടന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു കെ.എസ്. നന്ദു. പഠനം പൂര്‍ത്തിയാ യപ്പോഴും ഫോട്ടോഗ്രാഫിയെന്ന തന്റെ ആഗ്രഹം മനസ്സില്‍ പൂത്തുലഞ്ഞു നിന്നു. ജീവീത പ്രാരാ ബ്ധങ്ങള്‍ക്കിടയില്‍ ഒരുനാള്‍, ശരാശരി മലയാളി യുവാക്കളെ പ്പോലെ അവനും കടല്‍ കടന്നു. ഗള്‍ഫ് ജീവിതവും ജോലിയുടെ പിരിമുറുക്കവും തിരിച്ചുവരണമെന്ന ആഗ്രഹവുമെല്ലാം ഓരോ നിമിഷവും അവന്റെ മനസ്സിനെ അലോസരപ്പെടുത്തി. രണ്ടു വര്‍ഷത്തെ പ്രവാസ ത്തിനുശേഷം നാട്ടിലേക്ക്.
നല്ല ഫോട്ടോഗ്രാഫറാകണമെന്നും ജീവനുള്ള ചിത്രങ്ങള്‍ എടുക്കണമെന്നുമുള്ള ആഗ്രഹമായിരുന്നു മനസ്സില്‍. സ്വന്തമായി ക്യാമറ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ക്യാമറ വാടകയ്ക്ക് നല്കുന്ന കടകളായിരുന്നു ആശ്രയം (അതിന്നും അങ്ങനെ തന്നെ). നാട്ടിലെ കായലും പച്ചപ്പുമെല്ലാം ചിത്രങ്ങളായി. ഒരു ദിവസം പതിവുപോലെ നടക്കാനിറങ്ങി. നടക്കാന്‍ വേറിട്ട വഴികള്‍ കണ്ടെ ത്തിയായിരുന്നു നടത്തം. കൂട്ടിന് ഒരു സുഹൃത്തും.
കായലും അസ്തമയസൂര്യനും പാലവുമെല്ലാം കൂടിയായപ്പോള്‍ ഒരു ചിത്രമെടുക്കാന്‍ ക്യാമറയെടുത്തു. തന്റെ ചിത്രമെടുക്കണമെന്ന സുഹൃത്തിന്റെ ആഗ്രഹം. ക്യാമറ ഫോക്കസ് ചെയ്യുന്നതിനിടയില്‍ അതുവരെ കണ്ടില്ലാത്ത ഒരു കാഴ്ച നന്ദു കണ്ടു. ഒരു നിമിഷം നേരം. ഒന്നും ആലോചിച്ചില്ല. ചിത്രം ഒപ്പിയെടുത്തു. പിന്നെ ആരെന്നും എന്തെന്നും അന്വേഷിച്ചു, സംസാരിച്ചു. ആ ഒരു നിമിഷം പിന്നീട് ചരിത്രമായി. അരയ്ക്കുതാഴെ തളര്ന്നതാണെ ങ്കിലും അദ്ദേഹത്തിന്റെ പരിശ്രമം അവനിലുണ്ടാക്കിയ ആദരവ് വലുതായിരുന്നു. പറഞ്ഞറിയിക്കാനാവുന്നതായിരുന്നില്ല അത്.
കോട്ടയം മഞ്ചാടിക്കരി ചീപ്പുങ്കല്‍ നടുവിലേക്കര രാജപ്പന് എന്ന രാജപ്പന് ചേട്ടനെ ലോകമറിയണമെന്നും അദ്ദേഹത്തിന് എന്തെങ്കിലും സഹായം ലഭിക്കണമെന്ന ചിന്തയും നന്ദുവിന്റെ മനസ്സില്‍ നിറഞ്ഞു. വീട്ടിലെത്തി ചിത്രം ചെറിയ കുറിപ്പ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 2020 ജൂലൈ ഏഴിനായിരുന്നു അത്. കൂടുതല്‍ വിവരങ്ങളും വീഡിയോയും രാജപ്പന്റെ മേല്‍വിലാസം സഹിതം അടുത്ത പോസ്റ്റ്. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ രാജപ്പനെ തേടി സഹായങ്ങളെത്തി. മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവ് കൂടിയായ തോടെ രാജപ്പന് എന്ന വേമ്പനാട്ട് കായലിന്റെ രക്ഷകന് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. രാജപ്പനെ ലോകമറിഞ്ഞു, കൂടുതല്‍ സഹായങ്ങളും വാഗ്ദാനങ്ങളും. തായ്വാനില് നിന്ന് പുരസ്കാരം കൂടി എത്തിയതോടെ രാജപ്പനും നന്ദുവും വീണ്ടും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു.
എന്നാലിന്നും രാജപ്പന് തന്റെ തോണിയില്‍ വേമ്പനാട്ട് കായലിലെത്തി പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കുന്നു. പണം കിട്ടിയെ ന്നോ ആദരം കിട്ടിയെന്നോ കരുതി തന്റെ പ്രവൃത്തിയില്‍ നിന്ന് പിന്നോട്ട് പോയില്ല. അതിന്നും തുടരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നമുണ്ട് രാജപ്പന്. മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. രാജപ്പന് ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും കായലോരത്ത് ക്യാമറയും പിടിച്ച് നന്ദു നില്‍പ്പുണ്ട്. തന്റെ ആഗ്രഹങ്ങള്‍ ചിറകിലേറ്റി. സ്വന്തമായി ക്യാമറയെന്ന ആഗ്രഹം മനസ്സിലിപ്പോഴുമുണ്ട്. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് നന്ദു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: