കൊട്ടാരക്കര: അമ്മയുടെ പിഎസ്സി പഠനത്തിനൊപ്പം കൂട്ടിരുന്ന് ദ്രുപത എന്ന ഒന്നാം ക്ലാസുകാരി ചുവടുവച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. ഓര്‍മശക്തിയില്‍ അഭൂതപൂര്‍വമായ പ്രകടനം കാഴ്ചവച്ച കൊട്ടാരക്കര, ചാന്തൂര്‍ ശ്രീലകത്തില്‍ അനുകുമാര്‍-ഐശ്വര്യ ദമ്പതികളുടെ ആറു വയസുകാരി മകള്‍ ദ്രുപതയാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.
വീട്ടില്‍ അമ്മ ഐശ്വര്യ കൂട്ടുകാരിക്കൊപ്പം പിഎസ്സി പഠനം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ കൂടെ അടുത്തിരുന്ന മകള്‍ ദ്രുപത, ഇവര്‍ പറയുന്നത് പലതും മനഃപാഠമാക്കിയതൊടെയാണ് ഓര്‍മ്മശക്തിയില്‍ കുട്ടിക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. പിന്നീട് ദ്രുപതയുടെ ഈ കഴിവിനെ അച്ഛന് അനുകുമാറും അമ്മ ഐശ്വര്യയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. അമ്മയോട് ചോദ്യവും ഉത്തരങ്ങളും ചോദിച്ച് മകള്‍ ഓര്‍മ്മശക്തിയില്‍ വേഗത കൈവരിച്ചതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെപ്പറ്റി അറിയുന്നതും മകളെ അതില്‍ പങ്കെടുപ്പിച്ചതും.
10 സെക്കന്‍ഡില്‍ സംസ്ഥാനങ്ങളുടെയും, 13 സെക്കന്‍ഡില്‍ രാഷ്ട്രപതിമാരുടെയും, ആറ് സെക്കന്‍ഡില്‍ ജില്ലകളുടെയും, 11 സെക്കന്‍ഡില്‍ മുഖ്യമന്ത്രിമാരുടെയും പേര് പറഞ്ഞാണ് ഈ കുഞ്ഞുമിടുക്കി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ നാലിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയതായുള്ള പ്രഖ്യാപനം വന്നത്. ദ്രുപത ചെങ്ങമനാട് ബിആര്‍എം സ്കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ബാഡ്ജ്, പേന, ഐഡി കാര്‍ഡ് എന്നിവ അടങ്ങുന്ന പാക്ക് കഴിഞ്ഞ ദിവസം ദ്രുപതയുടെ കൈയില്‍ എത്തിയതോടെയാണ് വിവരം സ്ഥിരീകരിച്ചത്. കുഞ്ഞുമനസിലെ നേട്ടം അറിഞ്ഞ് നിരവധി ആളുകള്‍ ആശംസകളുമായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: