ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ആരിഫ്ഖാന്, അദ്ദേഹത്തിന്റെ ശിഷ്യന് പങ്കജ് സിംഗ് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
ആഗ്രയില്‍ നടന്ന സമാജ് വാദി പാര്‍ട്ടി റാലിക്കിടെ അഖിലേഷ് യാദവ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. സമാജ് വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്റ് വാജിദ് നിസാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
സംഭവത്തെ അതിനിശിതമായ ഭാഷയില്‍ യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. അഖിലേഷ് യാദവിന്റെ മനോഭാവത്തെയും യോഗി ആദിത്യനാഥ് ചോദ്യം ചെയ്തു. ഉത്തര്‍പ്രദേശിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അഖിലേഷ് യാദവിന് വിശ്വാസമില്ലെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.
ദേശീയ സുരക്ഷയ്ക്ക് സമാജ്വാദി പാര്‍ട്ടിയുടെ രൂപരേഖ എന്താണെന്ന് ഈ സംഭവത്തോടെ പുറത്തായെന്നും യോഗി ആരോപിച്ചു. ‘യുപി സുരക്ഷാ ഏജന്‍സികളില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് പറയുമ്പോള്‍ ഉത്തരവാദപ്പെട്ട നേതാവ് എന്ത് മാനസികാവസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നു. ഇന്നലെ ആഗ്രയില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാകിസ്ഥാന അനുകൂല മുദ്രാവാക്യം വിളിച്ചു. ദേശീയ, സംസ്ഥാന സുരക്ഷയ്ക്ക് എന്ത് തരം രൂപരേഖയാണ് അവരുടെ കയ്യിലുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്,’ യോഗി പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി പാകിസ്ഥാനില്‍ നിന്നാണോ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ സംസ്ഥാന യൂണിറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: