തിരുവനന്തപുരം: പിണറായിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ടെന്നും ഇന്നു നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് നസറുദ്ദീന്‍ നിലപാട് വ്യക്തമാക്കിയത്. വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നാണ് നസറുദ്ദീന്‍ വ്യക്തമാക്കിയത്. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നസറുദ്ദീന്‍ പ്രഖ്യാപിച്ചത്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: