Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ഏഷ്യാനെറ്റ് തലപ്പത്ത് മാറ്റം; എം.ജി.രാധാകൃഷ്ണന്‍ രാജിവച്ചു; മനോജ് കെ.ദാസ് ഗ്രൂപ്പ് എഡിറ്ററാകും; സിന്ധു സൂര്യകുമാര്‍ പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ കേന്ദ്ര മന്ത്രിസഭ പുന: സംഘടനയില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ തലപ്പത്തും മാറ്റമുണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 10:43 am IST
in Miniscreen

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന്‍ രാജിവച്ചു. സിന്ധു സൂര്യകുമാറാണ് പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍. മാതൃഭൂമിയില്‍ നിന്നും രാജിവച്ച എഡിറ്റര്‍ മനോജ് കെ ദാസ് ഏഷ്യാനെറ്റിന്റെ ഗ്രൂപ്പ് എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റ് ഉള്‍പ്പെടെ ജൂപ്പിറ്റര്‍ മീഡിയയുടെ ഗ്രൂപ്പ് എഡിറ്ററായി ആണ് മനോജ് കെ. ദാസ് ചുമതലയേല്‍ക്കും. എം.ജി. രാധാകൃഷ്ണന്റെ രാജി ഔദ്യോഗികമായി അംഗീകരിച്ചു.

2019 നവംബറിലാണ്  മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ്  മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.

 സിപിഎം സൈന്താദ്ധികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് രാധാകൃഷ്ണന്‍. മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനും. മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎന്‍ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. രാധാകൃഷ്ണന്‍ എഡിറ്ററായിരിക്കെ ഏറെ വിവാദങ്ങള്‍ക്കും എഷ്യാനെറ്റ് ന്യൂസ് വഴിയൊരുക്കി. ബംഗാള്‍ കലാപവുമായി ബന്ധപ്പെട്ട് ചാനലിലേക്ക് വിളിച്ച സ്ത്രീയോട് ബംഗാള്‍ പാക്കിസ്ഥാനില്‍ ആണെന്നും സംഘപരിവാറുകാര്‍ക്ക് അടികൊള്ളുന്നത് കാണിക്കാന്‍ മനസില്ലെന്നും അടക്കം മോശമായി എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണ ഫോണില്‍ സംസാരിച്ചിരുന്നു. ഇതു വലിയ വിവാദമായിരുന്നു.  

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കും കോണ്‍ഗ്രസിനു എതിരേ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കണമെന്ന് കാട്ടി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ച മെയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വാര്‍ത്തകള്‍ ചമയ്‌ക്കണമെന്ന്  ഏഷ്യാനെറ്റ് ന്യൂസ്  എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജണല്‍ എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഇമെയില്‍ സന്ദേശം അയച്ചത്.   ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ കേന്ദ്ര മന്ത്രിസഭ പുന: സംഘടനയില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ തലപ്പത്തും മാറ്റമുണ്ടാകുന്നത്.  

Tags: channelasianet newsഏഷ്യാനെറ്റ്mg radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

രാഹുലിനെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും സഹപ്രവര്‍ത്തകര്‍, ചാറ്റുകള്‍ ചോര്‍ത്തി ചാനലിനു നല്‍കി

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

Kerala

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.