കറാച്ചി: പാക്കിസ്ഥാനില്‍ ഓടുന്ന ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പത്തു പേര് മരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊല്ലപ്പെട്ടവരില്‍ നാല് പേര് ചൈനീസ് എഞ്ചിനീയര്‍മാരും രണ്ട് പേര് പാകിസ്താന് പട്ടാളക്കാരുമുണ്ട്.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ദാസു ഡാമിലേക്ക് ജീവനക്കാരുമായി പോയ ബസാണ് പൊട്ടിത്തെറിച്ചത്. ബസില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് സൂചന. അതേസമയം, ഭീകരര്‍ സ്ഫോടക വസ്തു എവിടെയാണ് സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് സമീപത്തെ മലയിടുക്കിലേയ്ക്ക് വീണു. ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു പാകിസ്താന് പട്ടാളക്കാരനെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണ്. എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചൈനയിലെ ഗെഷൗ ബ ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് ആണ് ഡാം പണിയുന്നത്. കൊല്ലപ്പെട്ടത് ഈ കമ്പനിയിലെ ചൈനീസ് എഞ്ചിനീയര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: