ഹവാന: ജനജീവിതത്തിന് അടിസ്ഥാനമായ സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യമാണെന്ന് വ്യക്തമാക്കി ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തെ അവഹേളിച്ച് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ്-കാനല്‍ ബെര്‍മാഡെസ്. അശ്ലീല സിനിമ താരം മിയ ഖലീഫയും അമേരിക്കയുമാണ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതെന്ന് ദേശീയ ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി. ക്യൂബന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടാന്‍ അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്ന് മിയ ഖലീഫ പ്രവര്‍ത്തിച്ചതായാണ് പ്രസിഡന്റിന്റെ ആരോപണം. പ്രക്ഷോഭത്തിന് മിയ ഖലീഫ പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് പ്രക്ഷോഭത്തിനു പിന്നില്‍ മിയ ഖലീഫയുടെ ഇടപെടല്‍ ഉണ്ടെന്ന് പ്രസിഡന്റ് ആരോപിച്ചത്. ഇതിനെതിരേ സോഷ്യല്‍മീഡിയിയല്‍ വിമര്‍ശനവും പരിഹാസവും ശക്തമാണ്.
കോവിഡിനു മരുന്ന് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് ക്യൂബയില്‍. രാജ്യത്ത് ഭക്ഷണത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങള്‍ കോവിഡ് കാലത്തും ഗതികെട്ട് തെരുവിലിറങ്ങിയത്. ഏകാധിപത്യം അവസാനിപ്പിക്കുക, സ്വാതന്ത്ര്യം നല്‍കുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ക്യാപിറ്റല്‍ കെട്ടിടത്തിനു മുന്നില്‍ പ്രക്ഷോഭം അരങ്ങേറിയത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നതിനിടെ നിരവധി നഗരങ്ങളില്‍ ജനങ്ങള്‍ സ്വയം തെരുവിറങ്ങുകയായിരുന്നു. പ്രകടനക്കാരെ നേരിടാന്‍ തന്റെ അനുയായികളോട് പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ പോലീസ് സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: