തലശ്ശേരി: പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയ തലശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി പീഡനത്തിനിരയായ കേസില്‍ മൊഴിയെടുക്കാന്‍ തമിഴ്‌നാട് പോലിസ് തലശേരിയിലെത്തി. ഇന്നലെ രാവിലെയാണ് ഡിണ്ടിഗൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തലശേരിയിലെത്തിയത്. കണ്ണുര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോവുമായി കേസിനെകുറിച്ച് ചര്‍ച്ച നടത്തിയതിനുശേഷമാണ് പീഡനത്തിനിരയായ നാല്‍പതുകാരി താമസിക്കുന്ന തലശേരിയിലെ ലൈന്‍ മുറിയിലേക്ക് ഇവര്‍ പ്രത്യേക വാഹനത്തില്‍ യാത്ര തിരിച്ചത്.
തമിഴ്‌നാട് ഡിഐജി ശൈലേന്ദ്ര ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാ പോലൂസുകാരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കേസന്വേഷണത്തിനായി തലശേരിയിലെത്തിയത്. പീഡനത്തിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ മൊഴിയെടുക്കാന്‍ തമിഴ്‌നാട് പോലീസ് തീരുമാനിച്ചത്. ഇവരുടെ ഭര്‍ത്താവിനെയും ചോദ്യം ചെയ്തു. ഇതിനുശേഷമാണ് തമിഴ്‌നാട് പോലീസ് സംഘം തിരിച്ച് നാട്ടിലേക്ക് മടങ്ങിയത്. തലശേരി ടൗണ്‍ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ അന്വേഷണം നടത്തിയത്.
തലശേരി പോലീസ് കമ്മീഷണര്‍ മൂസവള്ളിക്കാടന്‍ ഇവരുടെ കൂടെ അന്വേഷണ സഹായത്തിനുïായിരുന്നു കേസന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള ഡിഐജി അനില്‍കാന്ത് തമിഴ്‌നാട് ഡിഐജി ശൈലേന്ദ്രബാബുവിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ തലശേരിയില്‍ പീഢനത്തിനിരയായ സ്ത്രീയെ ചോദ്യം ചെയ്യാനായി അയച്ചത്. വനിതാ പോലീസാണ് ഇവരില്‍ നിന്നും മൊഴിയെടുത്തത്. ഇവരുടെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇയാളും യുവതിയും നല്‍കിയ മൊഴി പരസ്പര വിരുദ്ധമായതിനെ തുടര്‍ന്നാണിത്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെ തമിഴ്‌നാട് സ്വദേശിനി പരാതിയിലുന്നയിക്കുന്നപോലെ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തമിഴ്‌നാട് ഡിഐജി അറിയിച്ചത്. കേസില്‍ വഴിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. പീഡനത്തിനിരയായ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികൊണ്ട് പരിക്കേല്‍പിച്ചതായി അവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പരിക്ക് കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരി നിയമപരമായി രണ്ടാം വിവാഹിതയല്ലെന്നും തമിഴ്‌നാട് ഡിഐജി അറിയിച്ചിട്ടുണ്ട്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാര്‍ തന്നെയാണെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.
തമിഴ്‌നാട് പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. തീര്‍ഥാടനത്തിനായി പഴനിയില്‍ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് പരാതിക്കെതിരെ ആരോപണവിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കണ്ണുര്‍ പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ കേസില്‍ കുടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: