ഹരിപ്പാട് : ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാ ക്ഷേത്രത്തിലെ കുട്ടി കൊമ്പനെ നടക്കിരുത്തിട്ടു ഇന്ന് 22 വര്‍ഷം. 1999 ജൂലൈ 13 ആണ് ആ കുട്ടി കൊമ്പനെ നടക്കിരുത്തിയത്. അവന്‍ മനിശ്ശേരി കടന്നു ഹരിഗീതപുരത്തപ്പന്റെ സ്വന്തംആയിട്ടു ഇന്ന് 22 വര്‍ഷം തികഞ്ഞു.
അവന്റെ ഇരുപത്തി ഏഴാം പിറന്നാള്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ക്ഷേത്രത്തിന് സമീപത്തുള്ള ആനത്തറിയില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് എത്തിയത്. ഭഗവാന്റെ നടെയ് ക്കെത്തിയ കുട്ടിക്കെമ്പന് സ്‌കന്ദന്‍ എന്ന പേരു നല്‍കിയതും ഭക്തര്‍ തന്നെയാണ്. അന്ന് മുതല്‍ ഹരിപ്പാട്ടെ ഓരോ പാതയോരങ്ങളിലും അവന്റെ ചങ്ങല കിലുക്കം കേട്ടുതുടങ്ങി.
മാര്‍ച്ച് മാസത്തിലാണ് അവന് നീരില്‍ കെട്ടാറുള്ളത്. നീര് കാല വിഷയങ്ങള്‍ ഇല്ലെങ്കില്‍ ചിത്തിര ഉത്സവത്തിന് ഭഗവാന്റെ സ്വാര്‍ണ്ണക്കോലം ശിരസിലേറ്റന്‍ അവകാശമുള്ളവന്‍ സ്‌കന്ദന്‍ തന്നെ. എങ്കിലും ചിത്തിര ഒഴികെയുള്ള ഭാഗവാന്റെ എല്ലാ വിശേഷങ്ങളിലും അവന്‍ തലയെടുപ്പോടെ മുന്നില്‍ തന്നെ കാണും.
80 മുതല്‍ 90 വരെ പരിപാടികള്‍ ഒരു സീസണില്‍ അവനും കാണും. ഇരുമുടികെട്ടുമായി ശബരിമല ചവിട്ടാനുള്ള ഭാഗ്യവും സ്‌കന്ദന് ലഭിച്ചു. അതും ഒരു തവണ അല്ല നാല് പ്രാവശ്യം. അസി . ദേവസ്വം കമ്മീഷണര്‍ പി. സുനില്‍കുമാര്‍ , ഡോ: ശശീന്ദ്രദേവും മറ്റു ഉപദേശക സമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക