തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രഖ്യാപിച്ച ഉപവാസസമരം ആരംഭിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ ഉപവാസം അനുഷ്ഠിക്കുന്നത്.
ഇന്നു രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് ഉപവാസം.വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥനയജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് ഉപവാസം അവസാനിപ്പിക്കും. കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി വരും ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വ്വഹിക്കും. കഴിഞ്ഞ ദിവസം കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പരക്കെ പ്രതിഷേധമുയരുകയാണ്. 1513 ബലാത്സംഗക്കേസുകളില്‍ പാതിയോളം പെണ്‍കുട്ടികളാണ്. കൃത്യമായി പറഞ്ഞാല്‍ 627 കേസുകളില്‍ പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നത്.
തുടര്‍ച്ചയായി ചില സ്ത്രീപീഢനക്കേസുകളില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രതികളാകുന്നതിനാല്‍ ഇത്തരം കേസുകളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്ന ഇടതുബുദ്ധിജീവികളും സാംസ്കാരിക നായകരും മൗനത്തിലാണ്. എന്നാല്‍ ഇടതുബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും ജിഹാദികളുടെയും എന്‍ജിഒകളുടെയും കുത്തകയല്ല കേരളത്തിന്റെ പ്രബുദ്ധതയും സാംസ്കാരികാവബോധവും എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ട്വിറ്ററില്‍ ഇപ്പോഴും ട്രെന്‍ഡായി ഓടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗ്. ഈ ടാഗില്‍ ഇപ്പോഴും നിരവധി പേര് കേരളത്തിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: