Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലജ്ജിക്കുക മമ നാടേ…

ഈ വര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റം 149, ഭര്‍ത്തൃപീഡനം 1159, മറ്റതിക്രമങ്ങള്‍ 1502 എന്നിങ്ങനെയാണ് കേസുകള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉത്തരന്‍ by ഉത്തരന്‍
Jul 14, 2021, 05:47 am IST
in Article

ഉന്നതമായ സാംസ്‌കാരിക ബോധം. അതിലേറെ സാംസ്‌കാരിക ഔന്നത്യം. അതിലും മുകളില്‍ സാമൂഹ്യപ്രതിബദ്ധത. എല്ലാറ്റിനേക്കാളും മികച്ച സദാചാരനിഷ്ഠ. മലയാളികളെക്കുറിച്ചുള്ള പൊങ്ങച്ചം അവിടെ കൊണ്ടും തീരുന്നില്ല. ”ദൈവത്തിന്റെ സ്വന്തം നാട്ടി”ല്‍ ഇങ്ങനെയൊക്കെ വേണമെന്നാഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നടമാടുന്നതെന്താണ്? ആഗ്രഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും നേര്‍ വിപരീതം.  

മനുഷ്യസ്‌നേഹമാണ് കമ്യൂണിസത്തിന്റെ മുഖമുദ്ര എന്ന് കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ ഇന്ന് മനുഷ്യസ്‌നേഹമല്ല, മൃഗീയവാസനകള്‍ക്കാണ് മേല്‍ക്കൈ. അത് പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിച്ചിറങ്ങും. മൃഗങ്ങള്‍ക്കുമുണ്ട് കാലവും നേരവുമൊക്കെ. അനാവശ്യമായി ഉപദ്രവിക്കാനോ കാമഭ്രാന്ത് അനവസരത്തില്‍ പ്രകടിപ്പിക്കാനോ മൃഗങ്ങള്‍ മുതിരാറില്ല. ഒരു വിത്തുകാളയും കിടാവിന്റെ പുറത്ത് കയറാറില്ല.  കന്നിമാസം കഴിഞ്ഞാല്‍ പട്ടികള്‍ മര്യാദക്കാരാണ്. എന്നാല്‍ മനുഷ്യര്‍ അഥവാ ഏറെ മലയാളികള്‍ക്ക് മാസവുമില്ല വകതിരിവുമില്ലാതായി. അതിന്റെ വിവരങ്ങളാണ് അനുദിനം വാര്‍ത്തയാകുന്നത്. വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിനെ കാമവെറിതീര്‍ത്തതിന് ശേഷമാണത്രെ കൊന്നു തൂക്കിയത്. മൂന്നുവയസ്സില്‍ തുടങ്ങിയ പീഡനം 6 വയസ്സുവരെ തുടര്‍ന്നു എന്നാകുമ്പോള്‍ ആ കശ്മലനെ കമ്യൂണിസ്റ്റെന്ന് വിളിക്കാമോ? രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്ന സംസ്ഥാനമായി മലയാളക്കര മാറിയിരിക്കുന്നു.

75000 ല്‍ അധികം സ്ത്രീപീഡനക്കേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15,000 ബലാത്സംഗ കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1600 സ്ത്രീ പീഡന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പോലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്.

വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം ആവശ്യമില്ലെന്ന പരസ്യ നിലപാടെടുക്കാന്‍ നിയമസഭാംഗത്തിനുപോലും ധൈര്യമുണ്ടായത് എന്തുകൊണ്ടാണ്.  കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവരെയും പൂട്ടണം. ഭരണകക്ഷിക്കാരായതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും നിയമപാലകര്‍ നിശ്ശബ്ദരാകുന്നു. രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. സമീപകാലത്ത് പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ ഇരകളായ നിരവധി കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പോലീസ് താല്പര്യം കാണിക്കുന്നില്ല. കള്ളക്കേസുകളെടുക്കാന്‍ മാത്രമേ കേരള പോലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വാളയാറിന് അപ്പുറത്ത് പീഡനം നടന്നാല്‍ മാത്രമേ സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്‌ട്രീയവും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയവും നോക്കി പ്രതികരിക്കുന്ന ബുദ്ധിജീവികളെന്ന് പറയപ്പെടുന്നവര്‍ കേരളം വിട്ടോ? അവര്‍ക്ക് ശക്തിയും ശബ്ദവും ഇല്ലാതായോ? ഇരുപത് കോടിയിലധികം ജനസംഖ്യയുള്ള യുപിയില്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാലേ മാധ്യമങ്ങള്‍ കണ്ണുതുറക്കൂ. പ്രതികരണത്തൊഴിലാളികള്‍ ഉണരുകയുള്ളൂ. എന്താണ് മലയാളക്കരയില്‍ നടക്കുന്നത്?

പെണ്‍കുട്ടികളുടെ മാനം ചതച്ചരയ്‌ക്കപ്പെടുന്ന നാടായി കേരളം മാറിയിരിക്കുകയല്ലേ? കെങ്കേമന്‍ ഭരണമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ അഞ്ചു മാസത്തിനിടെ 1513 ബലാത്സംഗക്കേസുകള്‍. ഇതില്‍ 627 കേസുകളില്‍ കുട്ടികളാണ് ഇരയായത്.  

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക അതിക്രമവും വര്‍ധിക്കുന്നതായി പോലീസിന്റെ കണക്കുകള്‍ തന്നെയാണ് തെളിവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ ഏറെ വിവാദമായ സന്ദര്‍ഭത്തിലാണ് പുതിയ കണക്ക് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടതെന്നതും ശ്രദ്ധേയം. 2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ചു മാസത്തിനിടെയാണ് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ കാലയളവില്‍ പതിനഞ്ചു കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോയ 89 കേസുകള്‍. ആറു കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹ കേസുകള്‍ അഞ്ചെണ്ണവും കുട്ടികള്‍ക്ക് എതിരായ മറ്റു കുറ്റകൃത്യങ്ങള്‍ 897 എണ്ണവുമാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 1639 കേസുകള്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,770 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും  വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ലൈംഗികവൈകൃതത്തിന് ഇരയായെന്നും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റം 149, ഭര്‍ത്തൃപീഡനം 1159, മറ്റതിക്രമങ്ങള്‍ 1502 എന്നിങ്ങനെയാണ് കേസുകള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യ സര്‍ക്കാര്‍ ഏത് കണക്കില്‍പ്പെടുത്തി എന്നറിയില്ല. കണക്കുയര്‍ത്തി ആക്ഷേപിക്കാനല്ല. നമ്മുടെ സാമൂഹ്യബോധവും സദാചാര മര്യാദയും ഒഴുകിപോയി എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുക മമനാടേ എന്നല്ലാതെന്തുപറയാന്‍.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍പീഡന കേസ്keralawomen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.