ന്യൂദല്‍ഹി: കേരളത്തിലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തെ നേരിടുമെന്ന് മഖ്യമന്ത്രി പിണറായി വിജയന്. വ്യാപാരികളുടെ പ്രതിഷേധം അതിരുവിട്ടാല്‍ നേരിടാന്‍ സര്‍ക്കാരിനറിയാം. കോഴിക്കോട്ടെ അടക്കമുള്ള വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അദേഹം പറഞ്ഞു.
പക്ഷേ, എനക്കാ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂവെന്നും പിണറായി ദല്‍ഹിയില്‍ പറഞ്ഞു.
അശാസ്ത്രീയമായി കടകള്‍ അടക്കാനുളള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നു അറിയിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രോഗവ്യാപനം ഏറ്റവും കൂടിയ തദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ട് മണി വരെ നീട്ടും. ബാങ്കുകളില്‍ അഞ്ച് ദിവസവും ഇടപാടുകരെ പ്രവേശിപ്പിക്കാനും തീരുമാനം. എന്നാല്‍ കടകള്‍ തുറക്കുന്ന ദിവസങ്ങള്‍ക്കുള്ള നിയന്ത്രണവും വാരാന്ത്യ ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: