കോഴിക്കോട്: ജുമ നമസ്ക്കാരത്തിന് ചുരുങ്ങിയത് നാല്പതു പേര്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. വ്യാഴാഴ്ച സെക്രട്ടേറിയറ്റിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മലപ്പുറം ചേളായില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് സമസ്ത സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയമന്ത്രണങ്ങളും അംഗീകരിച്ചിരുന്നുവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.
പള്ളികള്‍ അടച്ചിട്ടിരുന്നു. പിന്നീട് 15 പേര്‍ക്ക് മാത്രമായി നമസ്ക്കാരത്തിന് അനുമതി നല്കിയപ്പോഴും ചുരുങ്ങിയത് 40 പേര് ഒന്നിച്ചു ജുമ നമസ്ക്കരിച്ചുവെങ്കില് മാത്രമേ മതവിശ്വസത്തിന് അനുസൃതമാകൂവെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നതുമാണ്. ഇപ്പോള്‍ മറ്റ് പലമേഖലയിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ ജുമയുടെ കാര്യത്തില്‍ 40 പേര് എന്നതിലേക്ക് വരാന്‍ തയ്യാറാകുന്നില്ല. വലിയ വിവേചനമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നതെന്നും സമസ്ത പറയുന്നു.
സര്‍ക്കാരിനെതിരെ പ്രതിഷേധമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വ്യാഴാഴ്ച സെക്രട്ടേറിയറ്റിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും കൂടാതെ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്‍പിലും സംസ്ഥാന വ്യാപക സമരത്തിനാണ് സമസ്ത തീരുമാനിച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും സംഘടന പറയുന്നു. ബലി പെരുന്നാള്‍ കൂടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ സമസ്ത രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: