ആലപ്പുഴ: നഗരത്തില്‍ ശുദ്ധജലം ഉറപ്പാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 21 ശുദ്ധജല കിയോസ്കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഒന്നരയാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. 21 കിയോസ്കുകളും നഗരസഭയുടെ വസ്തുവില്‍ അല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നഗരസഭയുടെ ആസ്തിയിലേക്ക് ഉള്‍പ്പെടുത്തുന്ന നടപടിക്രമങ്ങള്‍ അവസാനട്ടത്തിലാണ്. വാട്ടര്‍ അതോറിട്ടിയുടെയും പിഡബ്ളൂഡിയും സ്ഥലങ്ങളിലാണ് കിയോസ്കുകള്‍ നിര്‍മ്മിച്ചിട്ടള്ളത്.
നിലവില്‍ കൈമാറ്റം ചെയ്യുവാനുള്ള അനുവാദ കത്തുകള്‍ നഗരസഭ അധികൃതര്‍ക്ക് കൈമാറി. അമൃത് പദ്ധതിയിലുള്ള കിയോസ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള വകുപ്പുകള്‍ നഗരസഭയ്ക്ക് സമ്മത പത്രം നല്‍കാത്തതാണ് ഇതും നീളുന്നത്. 21 കിയോസ്കുകളില്‍ രണ്ട് എണ്ണത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി.
ശുദ്ധജലം സൗജന്യമായി നല്‍കണോ ചെറിയ നിരക്കില്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അത് തീരുമാനിക്കും. ചെറിയ തുക ഈടാക്കി പ്രവര്‍ത്തം ആരംഭിക്കാനുള്ള നിര്‍ദ്ദേശമുണ്ട്. വൈദ്യുതി,ജോലിക്കാര്‍ക്കുള്ള ശമ്പളം എല്ലാം വരുമ്പോള്‍ നഗരസഭയ്ക്ക് വലിയ ബാദ്ധ്യതയാകാന്‍ ഇടയുണ്ട്. ഇത് കൂടാതെ ഇടയ്ക്കിടെ കിയോസ്കുകള്‍ക്കുള്ള അറ്റകുറ്റപണിക്കും തുക കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: