ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂവെന്ന് സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെ ലോക്സഭയും രാജ്യസഭയും ചേരും.
നിര്‍ബന്ധമല്ലെങ്കിലും വാക്സിന് സ്വീകരിക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ ഇരുസഭകളിലെയും ഭൂരിഭാഗം അംഗങ്ങള്‍ ആദ്യ കുത്തിവയ്പ് എടുത്തിട്ടുണ്ട്. ലോക്സഭയിലെ 444 അംഗങ്ങളും രാജ്യസഭയിലെ 218 എംപിമാരും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: