കൊച്ചി : ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക്് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്രതീക്ഷ.
27 പിഎസ് പവര്‍ നല്കുന്ന ലിക്വിഡ് കൂള്‍ഡ് 248.8 സിസി ഡിഒഎച്ച്സി എഞ്ചിന്, 23.4 എന്‍്എം ഓഫ് ടോര്‍ക്ക് എന്നിവയാണ് ഡോമിനര്‍ 250യുടെ പ്രത്യേകതകള്‍. സൂപ്പീരിയര്‍ ഹാന്‍ഡ്ലിങ്ങിനും സൗകര്യത്തോടുമൊപ്പം മസ്കുലര്‍ ലുക്ക് നല്കുന്ന ഡോമിനര്‍ 400ലേത് പോലുള്ള അത്യാധുനിക ഫീച്ചറുകളായ അപ്പ് സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക്സ്, മസ്കുലര്‍ ലുക്കിനോടൊപ്പം സുപ്പീരിയര്‍ ഹാന്‍ഡിലിങ്ങും കംഫര്‍ട്ടും നല്കുന്നു.
ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് ഒരു സ്പോര്‍ട്സ് ടൂറര്‍ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെക്കാനുള്ള ബംഗീ സ്ട്രാപ്സ് സീറ്റിന് താഴെയുണ്ട്. ഇന്ത്യയിലെ വളര്‍ന്ന് വരുന്ന ടൂറിങ്ങ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ലക്ഷ്യമിട്ട് 2020 മാര്‍ച്ചിലാണ് ഡോമിനര്‍ 250 പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: