കൊച്ചി: പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിനു കൈപ്പറ്റിയ തുക അധ്യാപകരില്‍ നിന്നു തിരിച്ചുപിടിക്കുവാനുള്ള എംജി സര്‍വകലാശായുടെ നീക്കത്തെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം അപലപിച്ചു. 2010-11 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിനു കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാനാണ് സര്‍വകലാശാല വിവിധ കോളേജ് അധ്യാപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കാലയളവില്‍ സര്‍വീസില്‍ ഇല്ലാതിരുന്നവരും അവധിയിലായിരുന്നവരും, മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്തവരും സര്‍വകലാശാലയുടെ പണം തിരിച്ചടയ്ക്കേണ്ടവരുടെ പട്ടികയില്‍ പെടുന്നു. വ്യക്തമായ കണക്കുകളോ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തവരുടെ വിശദവിവരങ്ങളോ സൂക്ഷിക്കുന്നതില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനാസ്ഥയാണ് ഇതു സൂചിപ്പിക്കുന്നത്. വിവരാവകശം വഴി വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നവരോട് സര്‍വകലാശാല കൊവിഡ് സാഹചര്യത്തിന്റെ പരിമിതികള്‍ കാണിച്ച് ഒഴിവുകഴിവുകള്‍ പറയുകയാണ്.
ഏഴാം ശമ്പളക്കമ്മീഷന് കുടിശ്ശിക നിരാകരിച്ചും, മറ്റു സ്ഥാനക്കയറ്റ കുടിശ്ശികകള്‍ നേരിട്ടു നല്‍കാതെ പിഎഫില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പരാതി നല്‍കിയതായി അധ്യക്ഷന്‍ ഡോ.കെ. ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി ഡോ. സതീഷ് സി.പി. എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: