തിരുവനന്തപുരം: ബിടെക്ക് പരീക്ഷ മാറ്റില്ലെന്നും പരീക്ഷകള്‍ ഓഫ്ലൈനായി തന്നെ നടത്തുമെന്നും സാങ്കേതിക സര്‍വകലാശാല. പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ സര്‍വകലാശാല ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കണമെന്ന് എഐസിടിഇ നിര്‍ദേശിച്ചുവെന്നും അധികൃതര്‍ സൂചിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഐസിടിഇയുടെ നടപടി. നിലവിലെ സാഹചര്യത്തില്‍ ഓഫ് ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെ എഐസിടിഇയുടെ അഭിപ്രായം.
മറ്റ് സംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് എത്തിച്ചേരാനാവില്ലെന്നും എഐസിടിഇ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പഠിക്കുന്ന ജമ്മു കാശ്മീര്‍ മുതലുള്ള കുട്ടികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കാനായിട്ടില്ലെന്നും കൊടിക്കുന്നിലിന്റെ കത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: