നെടുമ്പാശേരി: ആലുവ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ മെമ്പറുടെ നേതൃത്വത്തില്‍ നടന്ന അനധികൃത പാടം നികത്തലിനെതിരെ യുവമോര്‍ച്ച സമര രംഗത്ത്. ആലുവ-കാലടി പിഡബ്ല്യൂഡി റോഡിലെ രണ്ട് വശത്തേയും മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് കോരി സ്വകാര്യ വ്യക്തിയുടെ പാടത്ത് കൊണ്ട് പോയി ഇട്ട് നികത്തുന്നതിന് എതിരെയാണ് യുവമോര്‍ച്ച രംഗത്തെത്തിയത്.
വാര്‍ഡ് മെമ്പര്‍ ഷംസുദിന്റെ നേതൃത്വത്തിലാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ക്ക് എതിരെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും ശ്രീമൂലനഗരം ഭാരവാഹികളായ പഞ്ചായത്ത് അധ്യക്ഷന്‍ ബിജു, ഉപാധ്യക്ഷന്‍ ഷിബു, യുവമോര്‍ച്ച പഞ്ചായത്ത് സമിതി അധ്യക്ഷന്‍ സുധി, ആലുവ മണ്ഡലം കമ്മിറ്റി അംഗം ജിഷ്ണു, കര്‍ഷക മോര്‍ച്ച വൈ. പ്രസിഡന്റ് അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിസാന്‍ ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തൂമ്പാക്കടവ് വാഴക്കുന്നിലെ ഹൈദ്രോസ് എന്ന വ്യക്തിയുടെ ഹോളോബ്രിക്സി കമ്പനിക്ക് പിന്നിലെ പാടത്ത് ആണ് മെമ്പര്‍ ആവശ്യപ്പെട്ടതിന് പ്രകാരം മണ്ണടിച്ച് നികത്തിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ പാടം നികത്തുന്ന മെമ്പറുടെ നടപടികളിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ കാര്‍ക്കശ്യമായ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച -ബിജെപി വ്യക്തമാക്കി.
കാഞ്ഞൂരിലും പാടം നികത്തല്‍
കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മല്ലിശേരി പാടശേഖരം കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടാസംഘങ്ങളും ചേര്‍ന്ന് മണ്ണിട്ട് നികത്തിയതായി പരാതി. 50 ലോഡ് മണ്ണാണ് നിക്ഷേപിച്ചത്. പ്രളയ കാലഘട്ടത്തില്‍ വലിയ തോതില്‍ വെള്ളം സംഭരിച്ച് സമീപപ്രദേശങ്ങളിലെ പ്രളയത്തിന്റെ രൂക്ഷത കുറച്ച പ്രദേശമാണ് മല്ലശേരി പാടം.
മാങ്ങാതോടിന്റെ ജൈവ പാരിസ്ഥിതിക സംവിധാനങ്ങളെ ഈ പാടം നികത്തുന്നത് പ്രതികൂലമായി ബാധിക്കും. പാടം നികത്തുന്നതോടെ റോഡില്‍ കനത്ത വെള്ളക്കെട്ടിനും സാധ്യതയേറി. പഞ്ചായത്ത് നിര്‍മിച്ച കരിങ്കല്‍ കെട്ടുകളും ഇതോടനുബന്ധിച്ച് തകര്‍ക്കപ്പെട്ടിട്ടുണ്ട്. മണ്ണ് വണ്ടികളുടെ അമിത ഭാരവുമായി പോകുന്നതിനാല്‍ നടക്കപുഞ്ച ലിങ്ക് റോഡിന്റെ ഒരു ഭാഗവും സഞ്ചാരയോഗ്യമല്ലാതായി. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷണന്കുമാര് വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും, പോലീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: