ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിക്ക് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആവേശകരമായ ഫൈനലില്‍ ഓസ്ട്രിയന്‍ താരമായ ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെ്റ്റുകള്ക്ക്് കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തി. സ്്കോര്‍: 6-3, 6-7, 6-3.
ഇരുപത്തിയഞ്ചുവയസുകാരിയായ ബാര്‍ട്ടി ഇതാദ്യമായാണ് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്നത്. 1980 ല്‍ ഇവോണ്‍ ഗൂലഗോംഗിനുശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ഓസ്ട്രലിയന്‍ വനിതാ താരമാണ് ബാര്‍ട്ടി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ഇന്ന്് ഇറ്റലിയുടെ മതേവു ബെറെറ്റിനിയെ നേരിടും.
കാനഡയുടെ ഡെനി്സ് ഷാപോലോവിനെ ശക്തമായ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നത്. ആവേശകരമായ സെമിഫൈനലില്‍ 7-6 (7-3),7-5, 7-5 എന്ന സ്കോറിനാണ് ദ്യോക്കോ വിജയിച്ചത്.
സെര്‍ബിയന്‍ താരമായ ദ്യോക്കോ ഇത് ഏഴാം തവണയാണ് വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്. ഇന്ന്് ബെറെറ്റിനിയെ തോല്‍പ്പിച്ചാല്‍ 20 ഗ്രാന്‍ഡ് സ്ലാമെന്ന റെക്കോഡിനൊപ്പം എത്താനാകും. ലോക ഒമ്പതാം നമ്പറായ ബെറെറ്റിനി സെമിയില്‍ ഹ്യൂബര്‍ട്ട് ഹുര്കാസയെ ഒന്നിനെതിരെ മൂന്ന്് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-0, 6-7(3-7),6-4. വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയിന്‍ താരമാണ് ബെറെറ്റിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: