തിരുവനന്തപുരം: കിറ്റെക്സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്ന് ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്.കിറ്റക്സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സംസ്ഥാനം വിടുമെന്ന് പ്രഖ്യാപിച്ച ഉടന്‍ വിമാനം കൊച്ചിയിലേക്ക് വന്നത് ഇതിന് തെളിവാണെന്നും വിജയരാഘവന് ന്യായീകരിച്ചു.
കേരള മാതൃകയുടെ വളര്‍ച്ചയ്ക്കായി പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ രൂപത്തില്‍ പാര്‍ടിയുടെ അടിത്തറയും ഗുണപരമായ മികവും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടത്തും. രണ്ടുദിവസം നീണ്ട സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കും, ഇവിടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കിറ്റക്സ് വ്യക്തമാക്കിയിരുന്നു.
കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു പ്രസ്താവനയില്‍ വ്യക്തമാക്കി. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്ന് ട്വിറ്റു ചെയ്തു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: