Categories: Kerala

പാര്‍ട്ടി സഖാക്കള്‍ക്ക് ഏകപക്ഷീയമായി വാക്‌സിന്‍ നല്‍കുന്നു; കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ജില്ലാ ഭരണകൂടം സമ്പൂര്‍ണ്ണ പരാജയം; ബിജെപി ജില്ലാ കമ്മിറ്റി

മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയമാണ്. വാക്‌സിന്‍ വിതരണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന് ഒരു ശാസ്വത പരിഹാരം കാണാന്‍ ജില്ല ഭരണകൂടത്തിനു കഴിഞ്ഞില്ലെന്ന് ബിജെപി കുറ്റപെടുത്തി. രണ്ടാം ഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ടും മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന് ലഭിക്കാത്ത സ്ഥിതിയാണ് ജില്ലയില്‍ കാണാന്‍ കഴിയുന്നത്.

Published by

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വാക്‌സിന്‍ വിതരണം ചെയ്യുതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പാര്‍ട്ടി സഖാക്കള്‍ക്കും ആശ്രിതര്‍ക്കും ഏകപക്ഷീയമായി വാക്‌സിന്‍ നല്‍കുന്ന പ്രവണതയാണ് ജില്ല ഭരണകൂടം പ്രകടിപ്പിക്കുന്നതെന്ന് ഇന്ന് കൂടിയ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.

മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയമാണ്. വാക്‌സിന്‍ വിതരണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന് ഒരു ശാസ്വത പരിഹാരം കാണാന്‍ ജില്ല ഭരണകൂടത്തിനു കഴിഞ്ഞില്ലെന്ന് ബിജെപി കുറ്റപെടുത്തി. രണ്ടാം ഡോസ് എടുക്കേണ്ട സമയം കഴിഞ്ഞിട്ടും മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന് ലഭിക്കാത്ത സ്ഥിതിയാണ് ജില്ലയില്‍ കാണാന്‍ കഴിയുന്നത്.

മെഡിക്കല്‍ കോളേജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും കോവിഡ് ചികിത്സക്കാവശ്യമായ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയെങ്ങിലും ഒരുക്കണം. മുഖ്യമന്ത്രി പിരിച്ച വാക്‌സിന്‍ ചലഞ്ച് തുക എന്താവശ്യത്തിനാണ് ചിലവാക്കിയതെന്ന് പൊതുജനങ്ങളെ അറിയിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വന്ന് മരണമടഞ്ഞവര്‍ക്കും രോഗം വന്ന ശേഷം മറ്റ് അസുഖങ്ങള്‍ വന്ന് മരിച്ചവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും  ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ ഓഫീസില്‍ നടന്ന ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടി യോഗത്തില്‍ ജില്ലയുടെ ചാര്‍ജ്ജ് വഹിക്കു സംസ്ഥാന വക്താവ് നാരായണന്‍ നമ്പരൂതിരി, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ.എസ്.സുരേഷ്, ഒ.ബി.സി.മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക