മലപ്പുറം: മലബാറില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മലബാര്‍ കലാപം എന്ന പേരില്‍ നടന്ന ഹിന്ദുവംശഹത്യയെ തള്ളി സുന്നി പണ്ഠിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മലബാര്‍ കലാപം മുസ്ലീം സമുദായത്തിന് തിരിച്ചടി മാത്രമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് സമുദായം വിട്ടു നില്‍ക്കണമായിരുന്നുവെന്നും സമസ്ത പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മലബാര്‍ കലാപം മുസ്ലിം സമുദായത്തെ നൂറ് വര്‍ഷം പിന്നോട്ട് നയിക്കുകയാണ് ചെയ്തത്. മലബാര്‍ കലാപം നടന്ന് നൂറ് വര്‍ഷം തികയുന്ന ഘട്ടത്തിലാണ് സമസ്തയുടെ ഏറ്റു പറച്ചില്. മലബാര്‍ കലാപത്തിനെക്കുറിച്ചുള്ള സമസ്തയുടെ നിലപാടുകള്‍ വിശദീകരിക്കുന്ന തരത്തില്‍ മലപ്പുറത്ത് മലബാര്‍ ചരിത്ര കോണ്‍ഗ്രസ്’ സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് സംഭവിച്ച ദുരന്തമാണ് മലബാര്‍ കലാപമെന്നാണ് എസ്കെഎസ്എസ്എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസിയും വ്യക്തമാക്കുന്നത്.
കലാപം മുസ്ലിം സമുദായത്തെ നൂറ് വര്‍ഷമെങ്കിലും പിന്നോട്ട് അടിപ്പിച്ചു. സുന്നികളുടെ മാത്രം അഭിപ്രായമല്ലിത്. മുജാഹിദ് വിഭാഗത്തിനും സമാനമായ അഭിപ്രായമാണുള്ളത്. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്, അലി മുസ്ലിയാര്, കെ.എം മൗലവി തുടങ്ങിയ ഇസ്ലാമിക പണ്ഡിതന്മാരാണ് കലാപത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കലാപം നിഷ്ഫലമാണെന്ന് കണ്ട് പിന്തിരിയുകയായിരുന്നു. മലബാര്‍ സമര നേതാക്കളുടെ വഴി വിനാശകരമായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: