ന്യൂദല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും കേന്ദ്ര സര്‍ക്കരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ‘കൂ’ വില്‍ അക്കൗണ്ട് തുടങ്ങി ആര്‍എസ്എസ്. ഇന്ത്യയുടെ സ്വന്തം മൈക്രോ ബ്ലോഗിങ് സൈറ്റാണ് കൂ.
@RSSOrg എന്നാണ് പുതിയ അക്കൗണ്ടിന്റെ പേര്. സംഘത്തിന്റെ തീരുമാനങ്ങളും അറിയിപ്പുകളും ഈ അക്കൗണ്ടില്‍ കൂടിയാകും ഇനി പുറത്തുവിടുക. നിരവധി ബിജെപി നേതാക്കന്മാരും കൂ സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരെന്‍ സിങ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ആസാം മുഖ്യമന്ത്രി ഹിമാന്ത വിശ്വ ശര്‍മ, മുന്‍ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ തുടങ്ങിയവര്‍ക്കെല്ലാം കൂ ആപ്പില്‍ അക്കൗണ്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: