കിഴക്കേ കല്ലട: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമവിദ്യാര്‍ഥിയെ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി. ഡിവൈഎഫ്ഐ വിട്ട് ബിജെപിയില്‍ എത്തിയ കിഴക്കേ കല്ലട തെക്കേമുറി വര്‍ഷാ ഭവനില്‍ വിജോ വി ജോണിനെയും ബന്ധുവായ ഷൈന്‍ ബാബുവിനെയുമാണ് കള്ളക്കേസുകളില്‍ കുടുക്കുന്നത്.
വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ യുവജന കമ്മീഷനും വിജോയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭവനഭേദനവും വിവിധ ജാമ്യമില്ലാവകുപ്പുകളും ചേര്‍ത്താണ് കേസുകള്‍. കാറ്ററിംഗ് സര്‍വീസും പന്തല്‍ സ്ഥാപനവും നടത്തിവന്ന വിജോയുടെ പിതാവ് ജോണും സമീപകാലത്ത് സിപിഎം വിട്ടിരുന്നു. ദേശീയതയിലും നരേന്ദ്രമോദിയുടെ സദ്ഭരണത്തിലും ആകൃഷ്ടനായ അദ്ദേഹം ബിജെപിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വൈരാഗ്യം കൂടിയാണ് ഭരണത്തണലില്‍ സിപിഎം നടപ്പാക്കുന്നത്.
സിപിഎം സംസ്ഥാനസമിതി നേതാക്കളായ ചിലരും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഡ്രൈവറും അഞ്ചല്‍ നെട്ടയം രാമഭദ്രന്കേസിലെ പ്രതിയുമായ മാക്സനും ജോണിന്റെ വീട് കയറി ആക്രമം നടത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പോലീസിലെ സ്വാധീനമുപയോഗിച്ച് കള്ളക്കേസുകള്‍ എടുപ്പിച്ച് വിജോയെ ദ്രോഹിക്കുന്നതില്‍ പ്രദേശവാസികളില്‍ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: