ആലപ്പുഴ: പ്രതിസന്ധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ സാങ്കേതിക വിദ്യയെ ഒപ്പം ചേര്‍ത്ത് നേരിടണമെന്ന് സ്വാമി ചിദാനന്ദപുരി. സമാജികമായി ഒന്നൊന്നായി പ്രതിസന്ധികള്‍ വരുകയാണ്. അതിന്റെ കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് കുട്ടികളാണ്. കുട്ടികളുടെ ലോകം മാറുന്നു. കാഴ്ച മാറുന്നു, മനോഗതി മാറുന്നു. വീക്ഷണം മാറുന്നു. നവ സാങ്കേതിക സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനു പകരം മികച്ചത് നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്വാമി പറഞ്ഞു.
പ്രശ്നങ്ങള്‍ വരുമ്പോള്‍ ഭയപ്പെട്ട് മാറിനില്‍ക്കുന്നതിനു പകരം അഭിമുഖീകരിക്കാന്‍ കെല്പ്പുള്ളവരായി കുട്ടികള്‍ മാറണം. ധര്‍മ്മത്തിന്റെ അടിത്തറയും ആചാര നിഷ്ഠയും ഉള്ളവരാണ് ഉത്തമ പൗരന്മാരായി മാറുക. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ശിക്ഷണം നല്‍കാനാകണം. ലക്ഷ്യത്തേയും പ്രവര്‍ത്തനത്തേയും അറിയാവുന്നവരായി കുട്ടികളെ വാര്‍ത്തെടുക്കുന്ന ബാലഗോകുലം പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാകണം. സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ലോകം മുഴുവന്‍ ഹിന്ദു ധര്‍മ്മ ശാസ്ത്രത്തിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. യുക്തിയുടെ മുന്നില്‍ ഉത്തരം നല്കാനാകാതെ വിശ്വാസ മതങ്ങള്‍ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ ധര്‍മ്മത്തിന്റെ പ്രായോജികരായി തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണം. സ്വാമി പറഞ്ഞു.
ആര്. പ്രസന്നകുമാര്‍, കെ.എന്‍. സജികുമാര്‍, എ. രഞ്ജു കുമാര്‍, സി. അജിത്ത്, എന്‍.എം. സദാനന്ദന്, എം. സത്യന് , കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
വാര്‍ഷിക സമ്മേളനം 11 ന് രാവിലെ 10 മണിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് മാധവ ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യും. വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് മുഖ്യ പ്രഭാഷണം നടത്തും. നടി പ്രവീണ, എം.എ. കൃഷ്ണന്, ആര്.പ്രസന്നകുമാര്‍, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന് , ഡോ. ശ്രീജിത്ത്, സി. അജിത്, വി അതുല്‍ തുടങ്ങിയവര്‍ സംസാരിക്കും.
12 മണിക്ക് നടക്കുന്ന പ്രതിനിധി സഭയില്‍ പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ സി എന്‍ പുരുഷോത്തമന് അധ്യക്ഷം വഹിക്കും. ഡി നാരായണ ശര്‍മ്മ, എ. രഞ്ജു കുമാര്‍ ഡോ. ആശാ ഗോപാലകൃഷ്ണന്, കെ. ബൈജു ലാല്‍ എന്നിവര്‍ സംസാരിക്കും. ആര് എസ് എസ് സഹ പ്രചാരക് പ്രമുഖ് റ്റി.എസ്. അജയകുമാര്‍ സമാപന പ്രസംഗം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: