തിരുവനന്തപുരം: ആയുര്‍വേദ കുലപതി ഡോ. പി.കെ. വാര്യര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആതുര സേവന രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു പികെ വാര്യര്‍. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്കി ആദരിച്ചത് അദ്ദേഹം ആയുര്‍വേദത്തിന് നല്കിയ വിലപ്പെട്ട സംഭാവന കാരണമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
അദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. 1953ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന് ശേഷമാണ് ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതലയിലേക്കെത്തിയത്. അരനൂറ്റാണ്ടിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണായിരുന്നു ഡോ.പി.കെ. വാര്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: