കോട്ടയം: കേരളത്തില്‍ കൊതുകു പരത്തുന്ന രോഗങ്ങളുടെ കൂടെ ഒന്നുകൂടി എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് ഇവിടെ പുതുമുഖമല്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതിനുമുമ്പും മഴക്കാല രോഗമെന്നപോലെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എവി ജയകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. നാലഞ്ചു വര്‍ഷം മുന്‍പ് ഇത് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു.
ഈഡിസ് സ്പീഷീസില്‍പ്പെട്ട കൊതുകു പരത്തുന്ന സിക്ക വൈറസ് ആദ്യമായി കണ്ടെത്തുന്നത് 1947ല്‍ ആഫ്രിക്കയിലാണ്. ഉഗാണ്ടയിലെ സിക്ക കാടുകളിലെ കുരങ്ങുകളില്‍ കണ്ടെത്തിയ വൈറസ് പിന്നീട് മനുഷ്യരിലേക്കെത്തുകയായിരുന്നു. കണ്ടെത്തിയ പ്രദേശത്തിന്റെ പേരു കിട്ടി വൈറസിനും..വെറസ് ലക്ഷണങ്ങള്‍ പതിനാലു ദിവസത്തേക്ക് കാണിക്കുമെങ്കിലും മരണം സംഭവിക്കില്ല എന്നത് ആശ്വാസം നല്കുന്നു.
ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയയ്ക്കും സമാനമായ രോഗലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്. പനി, ദേഹത്താകമാനം ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ രോഗലക്ഷണം കാണാറുമില്ല. ഇതേറ്റവും അപകടമുണ്ടാക്കുന്നത് ഗര്‍ഭിണികളിലാണ്. കുഞ്ഞിന് വൈകല്യങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ ചുരുക്കം സംഭവങ്ങളില്‍ മുതിര്‍ന്നവരില്‍ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിക്കുന്‍ ഗുനിയയോടെ ഏറെ സമാനതകളുള്ള രോഗമാണിത്. കൊതുകിലൂടെയുള്ള വ്യാപനത്തിനു പുറമെ രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗബാധയ്ക്ക് സാധ്യതയുണ്ട്.
ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഇതിന് പ്രത്യേക ചികിത്സയില്ല. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയുമാണ് പ്രതിവിധി. മാത്രമല്ല കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. മൃഗങ്ങളില്‍ നിന്ന് കൊതുകുകളിലേക്കും അവയിലൂടെ മനുഷ്യരിലേക്കും പടരുന്ന രീതിയാണിതിനുള്ളത്. 1950 കാലഘട്ടം മുതല്‍ ആഫ്രിക്കയിലും ഏഷ്യയിലെയും പ്രദേശങ്ങളില്‍ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 2014 – 2015 വര്‍ഷങ്ങളില്‍ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍ നാടുകള്‍, തെക്കേ അമേരിക്ക എന്നിവടങ്ങളിലുമെത്തി. സമീപകാലത്ത് ഏറ്റവുമധികം കേസുകള്‍ സ്ഥിരീകരിച്ചത് ബ്രസീലില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: